Sauditimesonline

AL MADEENA
അല്‍ മദീന ഹൈപ്പറില്‍ ലോകകപ്പ് മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തത്സമയം

അമിത വിമാന ടിക്കറ്റ് നിരക്ക്; കേന്ദ്രം ഇടപെടണം: കേളി ഏരിയ സമ്മേളനം

റിയാദ്: ഗള്‍ഫ് സെക്ടറിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തുടരുന്ന വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നാലിരട്ടിവരെയാണ് നിരക്ക് കൂട്ടിയത്. അവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളിലെ സ്‌കൂള്‍ തുറക്കുന്നത് ചൂഷണണ ചെയ്യുന്നത് തടയണമെന്നും സമ്മേളനം പ്രമേയത്തില്‍ വ്യക്തമാക്കി. കേളി പതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ മുന്നോടിയായി ഏരിയയുടെ അഞ്ചാമത് സമ്മേളനം ജ്യോതി പ്രകാശ് നഗറില്‍ നടന്നു.

പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ രക്തസാക്ഷി പ്രമേയവും അക്ബര്‍ അലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ ആക്ടിങ് സെക്രട്ടറി നൗഫല്‍ സിദ്ദിഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ആക്ടിങ് ട്രഷറര്‍ സുരേഷ് പി വരവ് ചിലവ് കണക്കും ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ചന്ദ്രചൂഡന്‍, ബിജു, അക്ബര്‍ അലി (പ്രസീഡിയം), പി.പി ഷാജു, നൗഫല്‍ സിദ്ദിഖ്, സുരേഷ് പി (സ്റ്റിയറിംഗ്), ജാഫര്‍ സാദിഖ്, അനില്‍ കുമാര്‍ ഒ (മിനുട്ട്‌സ്), അബ്ദുല്‍ കരീം, മന്‍സൂര്‍, ഷാജഹാന്‍ (പ്രമേയം), റോയ് ഇഗ്‌നേഷ്യസ്, വിപീഷ് രാജന്‍, അബ്ദുല്‍ ബാസിത് (ക്രഡന്‍ഷ്യല്‍), അബ്ദുല്‍ സലാം, റെജിന്‍ നാഥ് (വളന്റീയര്‍) എന്നിവരടങ്ങുന്ന സബ്കമ്മറ്റികള്‍ സമ്മേളന നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. നൗഫല്‍ സിദ്ദിഖ്, സുരേഷ് പി, കേളി സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് എന്നിവര്‍ ചര്‍ച്ചക്കുള്ള മറുപടി പറഞ്ഞു. ബിന്ന്യാമിന്‍, ധനേഷ് ചന്ദ്രന്‍, സുഹൈല്‍ എന്നിവര്‍ അവതരിപ്പിച്ച റിയാദ് തിരുവനന്തപുരം നേരിട്ടുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കുക, വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, പ്രവാസികളുടെ പുനരധിവാസത്തിനുള്ള തടസ്സം നീക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

ബിജു (പ്രസിഡണ്ട്), അന്‍സാര്‍ കെ എം, ജാഫര്‍ സാദിഖ് (വൈസ് പ്രസിഡന്റ്മാര്‍), നൗഫല്‍ സിദ്ദിഖ് (സെക്രട്ടറി), അബ്ദുല്‍ കരീം, അബ്ദുല്‍ കലാം (ജോ : സെക്രട്ടറിമാര്‍) സുരേഷ് പി (ട്രഷറര്‍), മന്‍സൂര്‍ (ജോ : ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വിപീഷ് രാജന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് പി സ്വാഗതവും സെക്രട്ടറി നൗഫല്‍ സിദ്ദിഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top