റയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ചിത്രരചനാ മത്സരത്തില്‍ വന്‍ പങ്കാളിത്തം. വര്‍ണങ്ങളില്‍ ഭാവിന വിരിയിക്കാന്‍ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അറുനൂറിലേറെ കുട്ടികള്‍ പങ്കെടുത്തു.
അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് വേദികളിലായിരുന്നു മത്സരം. നാല് മുതല്‍ ആറ് വരെയും ഏഴ് മുതല്‍ പത്ത് വരെയും പ്രായമുള്ള കുട്ടികള്‍ക്ക് കളറിങ് മത്സരവും, 11 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ‘അമ്മക്കരുത്ത്’ (power of mother) എന്ന വിഷയം ആടിസ്ഥാനമാക്കി രചനാ മത്സരവുമാണ് ഒരുക്കിയത്.
200ല്‍ പരം കുട്ടികള്‍ മാറ്റുരച്ച നാല് മുതല്‍ ആറ് വരെയുള്ള കളറിങ് വിഭാഗത്തില്‍ ചിന്മയി.എന്‍ ഒന്നാം സ്ഥാനവും സൈനബ് രണ്ടാം സ്ഥാനവും വെണ്മതി വിജയരാമന്‍ മൂന്നാം സ്ഥാനവും നേടി. മുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത ഏഴു മുതല്‍ പത്ത് വരെയുള്ള കളറിങ് വിഭാഗത്തില്‍ ഡെമെട്രിയ ചക്രബോര്‍ട്ടി ഒന്നാം സ്ഥാനവും സ്റ്റീവ് സോബിന്‍ രണ്ടാം സ്ഥാനവും റിഷാന്‍ രാഗേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 150ല്‍ പരം കുട്ടികള്‍ പങ്കെടുത്ത 10മുതല്‍ 15 വരെയുള്ള വിഭാഗത്തില്‍ വചന്‍ സുനില്‍ ഒന്നാം സ്ഥാനവും ഷെല്ല ഫാത്തിമ രണ്ടാം സ്ഥാനവും മാധവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
പൂര്‍വ മുന്ദ്ര (ഹൈദരാബാദ്) മിനുജ മുഹമ്മദ് (മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) നൂറിയ (റെയില്‍ബോ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സോനാ ജ്വല്ലറി സ്‌പോണ്‌സര്‍ ചെയ്ത മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതം സ്വര്‍ണ്ണ നാണയങ്ങളും പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
കുടുംബവേദി നിര്‍വാഹക സമിതി അംഗം വിജില ബിജു കോഡിനേറ്ററായും, ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. വിഎസ് സജീന കണ്‍വീനറായും, സന്ധ്യാരാജ് ചെയര്‍ പേഴ്‌സണായും, ഗീതാ ജയരാജ് ട്രഷററായും സംഘാടക സമിതി പരിപാടി നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.