റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ (ക്വു.എച്.എല്‍.സി) പതിനൊന്നാം ഘട്ട പുസ്തകം പ്രകാശനം ചെയ്തു. വിശുദ്ധ ക്വുര്‍ആനും പ്രാവാചക ചര്യയും ക്രമാനുഗതമായി പഠിക്കാന്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയാണ് കോഴ്‌സ് നടത്തുന്നത്. ശിഹാബ് എടക്കര, സുബൈര്‍ സലഫി പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. സൗദി അറേബിയയിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിവാര ക്ലാസ്സുകള്‍ കോഴ്‌സിന്റെ ഭാഗമായി നടക്കുന്നുണ്ട്. പത്ത് ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കോഴ്‌സിന്റെ ഭാഗമായത്.
സൗദി അറേബ്യക്ക് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും നിറവധി പേര് കോഴ്‌സില്‍ പങ്കെടുക്കുന്നു. പതിനൊന്നാം ഘട്ട പുസ്തകം സൗദിയിലെയും കേരളത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 038 0282, 050 100 8905 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
പത്താം ഘട്ട ഫൈനല്‍ പരീക്ഷയില്‍ റിയാദില്‍ നിന്നു റാങ്ക് ജേതാക്കളായ മുഹമ്മദ് അമീന്‍ ബിസ്മി, ഷമീമ വഹാബ് ( രണ്ടാം റാങ്ക്), മഹ്‌സൂഹ, മുഫീദ മുസ്തഫ, റാഫിയ ഉമ്മര്‍, ശബാന കര്‍ത്താര്‍ (മൂന്നാം റാങ്ക്) എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഉമര്‍ കൂള്‍ടെക്, ആര്‍.സി.സി സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര, ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ആര്‍.ഐ.സി.സി കണ്‍വീനര്‍ എഞ്ചി. അബ്ദുറഹീം ക്വു.എച്.എല്‍.സി ചെയര്‍മാന്‍ നൗഷാദ് കണ്ണൂര്‍, കണ്‍വീനര്‍ മുനീര്‍ പാപ്പാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
