റിയാദ്: നിക്ഷേപ സാധ്യതകളും സംരംഭകര്‍ക്കാവശ്യമായ സവിശേഷ ഗുണങ്ങളും ചര്‍ച്ച ചെയ്ത് കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍. സ്റ്റാര്‍ട്ട് അപ് ബ്ലൂ പ്രിന്റ് എന്ന പേരിലായിരുന്നു പരിപാടി. മലാസ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പരിപാടിയില്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. പാനല്‍ ചര്‍ച്ചക്കു പുറമെ ട്രയ്‌നര്‍ അമ്മാര്‍ മലയില്‍ പ്രസന്റേഷനും അവതരിപ്പിച്ചു. നൂറ്റി അന്‍പതിലധികം അംഗങ്ങള്‍ പങ്കെടുത്തു.
സംരഭത്വത്തിന്റെ ശാസ്ത്രീയ വശങ്ങളും ബ്രാന്‍ഡ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംരംഭകന് ദീര്‍ഘ വീക്ഷണം, സമര്‍പ്പണ മനോഭാവം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാനല്‍ ചര്‍ച്ച സുഹാസ് ചെപ്പള്ളി നിയന്ത്രിച്ചു. താസ് ആന്റ് ഹംജിത് കമ്പനി ഡയറക്ടര്‍ സിഎംഎ മുഹമ്മദ് സലാം, ബിസ്‌ജെറ്റ് ഇന്റര്‍നാഷനല്‍ സിഇഒ അമീന്‍ അക്ബര്‍, വഹാബ് ഖത്തര്‍ സ്ഥാപകയും എംഡി യുമായ വര്‍ധ മാമുക്കോയ, റവാബി ആന്റ് സള്‍ഫെക്‌സ് ഗ്രൂപ്പ് എം ഡി മുഹമ്മദ് കുഞ്ഞി, ക്യൂനേട്‌സ് സിഇഒ മുഹമ്മദ് റിഷാന്‍ എന്നിവര്‍ പങ്കെടുത്തു. എഞ്ചിനീയറിംഗ് മേഖലയിലെ സംരംഭക സാധ്യതകളും അനുഭവങ്ങളും ചര്‍ച്ച ചെയ്തു.
പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അതിഥികള്‍ക്ക് കെഇഎഫ് പ്രശംസാ ഫലകം സമ്മാനിച്ചു. കെഇഎഫ് റിയാദ് മുതിര്‍ന്ന അംഗവും വിഷന്‍-2030 പ്രോജക്റ്റുകളുടെ നേതൃത്വ സ്ഥാനവും വഹിക്കുന്ന നൗഷാദലി, റിയാദ്, അബുദാബി, സ്വീഡന്‍ മരത്തോണുകളില്‍ പങ്കെടുത്ത അജീഷ് ഹബീബ് എന്നിവരെ പ്രത്യേകം ആദരിച്ചു.
കെഇഎഫ് അംഗത്വ ക്യാമ്പയ്‌നും നടന്നു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, സൈബര്‍ സെക്യൂരിറ്റി എഞ്ചിനീയര്‍ അമീര്‍ ഖാന്‍, മതാര്‍ത്ത ഹോള്‍ഡിംഗ് പ്രോജക്ട് കണ്ട്രോള്‍ എന്‍ജിനീയര്‍ റയീസ് തൂമ്പത്ത് എന്നിവര്‍ക്ക് എക്‌സിക്യൂട്ടീവ് അംഗം ജോജി ജോസഫ് ഡിജിറ്റല്‍ ഐ ഡി കൈമാറി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ജിയ ജോസ്, സെക്രട്ടറി മുഹമ്മദ് ഹഫീസ്, വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, ട്രഷറര്‍ മുഹമ്മദ് ഷെബിന്‍, നിഹാദ് അന്‍വര്‍, വൈസ് പ്രഡിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍ നന്ദി എന്നിവര്‍ നേതൃത്വം നല്‍കി. കെഇഎഫ് അംഗങ്ങളുടെ കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിന് രൂപം നല്‍കിയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ടീം മാനേജര്‍ നവാസ് എന്‍പി, ക്യാപ്റ്റന്‍ റമീസ് നൂര്‍മഹല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.