റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതുവേദി എന്‍.ആര്‍.കെ ഫോറം റിയാദ് പുന:സംഘടിപ്പിച്ചു. ബത്ഹയിലെ ഡിപാലസ് ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ (ചെയര്‍മാന്‍), കേളിയുടെ രക്ഷധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി (ജനറല്‍ കണ്‍വീനര്‍), ഓഐസിസി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞി കുമ്പള (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് മൂവാറ്റുപുഴ, ജോണ്‍ കഌറ്റസ്, ഫിറോസ്, ശുഹൈബ്, ജലീല്‍ തിരൂര്‍ (വൈസ് ചെയര്‍മാന്മാര്‍), നാസര്‍ കാരകുന്ന്, സുധീര്‍ കുമ്മിള്‍, അഡ്വ. അബ്ദുല്‍ ജലീല്‍, അലി ആലുവ, ഉമര്‍ മുക്കം, അസീസ് വെങ്കിട്ട (ജോ. കണ്‍വീനര്‍മാര്‍), യഹ്‌യ കൊടുങ്ങല്ലൂര്‍ (ജോ. ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
41 അംഗ ജനറല്‍ കൗണ്‍സിലും 25 അംഗ നിര്‍വ്വാഹക സമിതിയും നിലവില്‍ വന്നു. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സി. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ കൂട്ടായി സ്വാഗതവും യഹ്‌യ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.