
റിയാദ്: കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും നവകേരള ശില്‍പില്‍കളില്‍ പ്രമുഖനുമായ ഇ കെ നായനാരുടെ ഓര്‍മ്മ പുതുക്കി കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി.

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ മാത്രമേ ഇടത് ബദല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയൂ എന്ന നായനാരുടെ വാക്കുകള്‍ അര്‍ഥവത്തായ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നത്. ഇതര സംസ്ഥനങ്ങള്‍ക്കും യൂണിയന്‍ സര്‍ക്കാരിനും മാതൃകയാണ് കേരളത്തിലെ ഇടത് സര്‍ക്കാരെന്ന് കാലഘട്ടം തെളിയിച്ചു., വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി മുഴുവന്‍ മേഖലകളിലും സാധാരണക്കാരന് ആശ്രയിക്കാന്‍ കഴിയുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും സെബിന്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, ഫിറോഷ് തയ്യില്‍, കേളി ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍, കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ് സ്വാഗതവും ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.