Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

രണ്ടാമതും രണ്ടു കോടി: ബാഡ്മിന്റണില്‍ സ്വര്‍ണം നേടി മലയാളി താരം ഖദീജ

റിയാദ്: സൗദി ദേശീയ ഗെയിംസില്‍ മലയാളി ബാഡ്മിന്റണ്‍ താരത്തിന് സ്വര്‍ണം. കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസയാണ് സ്വര്‍ണ മെഡല്‍ നേടിയത്. കഴിഞ്ഞ വര്‍ഷവും സ്വര്‍ണം നേടിയ ഖദീജ നിസ 2.22 കോടി രൂപ (10 ലക്ഷം റിയാല്‍) കാഷ് പ്രൈസ് രണ്ടാമതും നേടി.

പ്രാഥമിക റൗണ്ട് മുതല്‍ ഫൈനല്‍ വരെ ഒരു ഗെയിമിലും പരാജയം വഴങ്ങാതെയാണ് ഖദീജയുടെ സുവര്‍ണ നേട്ടം. ഫൈനലില്‍ സ്വദേശി താരം ഹയാ അല്‍ മുദറയെ രണ്ട് സെറ്റുുകള്‍ക്ക് (21-11) പരാജയപ്പെടുത്തി. അല്‍ റിയാദ് ക്ലബിനുവേണ്ടി ഹയാ അല്‍ മുദറ വെളളിയും ഇത്തിഹാദ് ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ ഫിലിപ്പീനോ താരം ഹൈതര്‍ റയ്‌സ് വെങ്കലവും നേടി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നുളള 14 ക്ലബുകളിലെ താരങ്ങളാണ് വനിതാ ബാഡ്മിന്റണ്‍ മത്സരത്തില്‍ മാറ്റുരച്ചത്.

പുരുഷ ബാഡ്മിന്റണ്‍ ഫൈനലില്‍ മത്സരിച്ച നാല് താരങ്ങളും ഇന്ത്യക്കാരാണ്. മുഹമ്മദ് ഷാഹ് ശൈഖ് (ഹൈദ്രാബാദ്) സ്വര്‍ണ മെഡല്‍ നേടി. അന്‍സല്‍ ടോണി (ആലപ്പുഴ) വെളളിയും ഷാമില്‍ മുട്ടമ്മല്‍ (കോഴിക്കോട്) വെങ്കലവും നേടി.

പ്ലസ് ടൂ വിദ്യാര്‍ഥിനിയായ ഖദീന നിസ സൗദി ദേശീയ ബാഡ്മിന്റണ്‍ ടീം അംഗമാണ്. ഈ വര്‍ഷം 8 രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ സൗദിയെ പ്രതിനിധീകരിച്ചു. ഇതില്‍ നാല് മത്സരങ്ങളില്‍ മെഡല്‍ നേടി. നവംബര്‍ 29ന് ദക്ഷിണ ആഫ്രിക്കയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍, വനിതാ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ സൗദിക്കു വേണ്ടി മത്സരിക്കാന്‍ ഖദീജ നിസ നാളെ പുറപ്പെടും. അതിനിടെയാണ് ദേശീയ ഗെയിംസിലെ സുവര്‍ണ നേട്ടം.

അല്‍ റിയാദ് ക്ലബും സൗദി അറേബ്യയും നല്‍കുന്ന പിന്തുണയാണ് രണ്ടാമതും സ്വര്‍ണമെഡല്‍ നേടാന്‍ സഹായിച്ചതെന്ന് ഖദീജ നിസ സൗദിടൈംസിനോട് പറഞ്ഞു. ഒളിമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുകയാണ് ജീവിതാഭിലാഷമെന്നും ഖദീജ പറഞ്ഞു. കൂടത്തിങ്കല്‍ അബ്ദുല്‍ ലത്തീഫിന്റെയും ഷാനിദയുടെയും മകളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top