റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളത്തിന്റെ വേര്‍പാടില്‍ അനുശോചന യോഗം ചേര്‍ന്നു. സുലൈമാനിയ മലാസ് റെസ്റ്റാറ്റാന്റില്‍ നടന്ന യോഗത്തില്‍ കൃപ അംഗങ്ങളും റിയാദിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഓര്‍മ്മകള്‍ പങ്കുവെച്ചു. ഷിബു ഉസ്മാന്റെ ആമുഖ പ്രഭാഷണത്തോടു കൂടി തുടങ്ങിയ അനുസ്മരണയോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം ഭാരവാഹി ഷംനാദ് കരുനാഗപ്പള്ളി, കൃപ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍, ട്രഷറര്‍ അഷറഫ് തകഴി, വിവിധ സംഘടനകളെ പ്രധീനിധീകരിച്ച് സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, സെബിന്‍ ഇക്ബാല്‍, സുധീര്‍ കുമ്മിള്‍, സനൂപ് പയ്യന്നൂര്‍, ഡോ ജയചന്ദ്രന്‍, വി ജെ നസ്‌റുദ്ദിന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സുലൈമാന്‍ വിഴിഞ്ഞം, നിഖില സമീര്‍, മൈമൂന അബ്ബാസ്, ഫൈസല്‍ പുനൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, സുരേഷ് ശങ്കര്‍, ബഷീര്‍ സാപ്റ്റ്‌കോ, മുനീര്‍ കരുനാഗപ്പള്ളി, റാഫി പാങ്ങോട്, ജലീല്‍ ആലപ്പുഴ, നാസര്‍ ലെയ്‌സ്, മജീദ് മൈത്രി, കബീര്‍ പട്ടാമ്പി, റഹ്മാന്‍ മുനമ്പത്ത്, നിഹാസ് പാനൂര്‍, സലിം അര്‍ത്തിയില്‍, അഫ്‌സല്‍ കായംകുളം, ഷാജി മഠത്തില്‍, സാബു പത്തടി, അഷറഫ് ബാലുശ്ശേരി, ഖമറുദ്ദിന്‍ താമരകുളം, ഹാഷിം ആലപ്പുഴ, ശരത് സ്വാമിനാഥന്‍, ബിനോയ് കൊട്ടാരക്കര, സക്കീര്‍ കരുനാഗപ്പള്ളി, നാസര്‍ വണ്ടൂര്‍, സത്താര്‍ ഓച്ചിറ എന്നിവര്‍ സത്താര്‍ കായംകുളത്തിനെ അനുസ്മരിച്ചു.
കൃപ ഭാരവാഹികളായ സൈഫ് കായംകുളം, ഷബീര്‍ വരിക്കപ്പള്ളി, പി കെ ഷാജി, വര്‍ഗീസ്, അറഫാത്ത്, സമീര്‍ റോയ്‌ബെക്, ഷംസ് വടക്കേത്തലക്കല്‍, ഫസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.