Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

ദേശീയ ഗെയിംസ്: ബാഡ്മിന്റണ്‍ മത്സരത്തില്‍ കരുത്ത് തെളിയിച്ച് മലയാളി വനിത; പുരുഷ സെമിയില്‍ നാല് താരങ്ങളും ഇന്ത്യക്കാര്‍

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: രണ്ടാമത് സൗദി ദേശീയ ഗെയിംസില്‍ മലയാളി താരം ഖദീജ നിസ ഇന്ന് സെമി ഫൈനലില്‍ മാറ്റുരക്കും. കോര്‍ട്ട് ഒന്നില്‍ അല്‍ ഇത്തിഹാദ് ക്ലബിന് വേണ്ടി കളത്തിലിറങ്ങുന്ന ഫിലിപ്പീനോ താരം ഹൈതര്‍ റയ്‌സിനെയാണ് ഖദീജ നേരിടുക. കഴിഞ്ഞ വര്‍ഷം സ്വര്‍ണ മെഡല്‍ നേടിയ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ അല്‍ റിയാദ് ക്ലബിന് വേണ്ടിയാണ് മത്സരിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ഇത്തിഹാദിന്റെ ലയാന്‍ ബഹ്‌ലസിനെ രണ്ട് ഗെയിമുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഖദീജ നിസ സെമി ഫൈനലിലെത്തിയത്. ആറ് മിനിറ്റില്‍ തീര്‍ന്ന ആദ്യ ഗെയിമില്‍ 21-4നും 9 മിനിറ്റ് നീണ്ട രണ്ടാം ഗെയിമില്‍ 21-1നും ഖദീജ ആധികാരിക ജയം നേടി.

കോര്‍ട്ട് രണ്ടില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി റനാ അബു ഹരീഷും അല്‍ റിയാദ് ക്ലബിനുവേണ്ടി ഹയാ അല്‍ മുദറയും സെമി ഫൈനലില്‍ മത്സരിക്കും. പുരുഷ വിഭാഗത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരും ഇന്ന് കളത്തിലിറങ്ങും. ഷാമില്‍ മുട്ടമ്മല്‍ (കോഴിക്കോട്), അന്‍സല്‍ ടോണി (ആലപ്പുഴ), മുഹമ്മദ് ഷാഹ് ശൈഖ് (ഹൈദ്രാബാദ്), യൂസഫ് സിദ്ദീഖി (ബാംഗ്‌ളൂര്‍) ഇന്നിവരാണ് വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് കോര്‍ട്ടിലിറങ്ങുന്നത്. സൗദി ദേശീയ ഗെയിംസില്‍ ഒരു ഇനത്തില്‍ സെമി ഫൈനലില്‍ മത്സരിക്കുന്നവരില്‍ നാല് താരങ്ങളും ഇന്ത്യക്കാരാണെന്ന പ്രത്യേകതയും ഇന്ന് നടക്കുന്ന പുരുഷ ബാഡ്മിന്റണ്‍ മത്സരത്തിനുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top