Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

‘തസ്‌വീദ്’ ക്യാമ്പയിന്‍: ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനു. 16ന്‌

റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 16, 17 തീയ്യതികളില്‍ എക്‌സിറ്റ് 18ലെ ഗ്രീന്‍ റെക്രിയേഷന്‍ ക്ലബ്ബിലാണ് മത്സരം. വിവിധ കാറ്റഗറികളിലായി ഇരുപതിലധികം മത്സരങ്ങളില്‍ 300 താരങ്ങള്‍ പങ്കെടുക്കും. 15,000 റിയാലിന്റെ ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിക്കുമെന്ന് സംഘാടകര്‍ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആറു മാസം നീണ്ടുനില്‍ക്കുന്ന ‘തസ്‌വീദ്’ ക്യാമ്പയിന്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിന്റെ ഉയര്‍ച്ചയും പങ്കാളിത്തവും ലക്ഷ്യമാക്കി വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്. മണ്ഡലംതല ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ്, ലേഡീസ് ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടന്നു. ഇതിനു പുറമെ പ്രവര്‍ത്തകരുടെയും പ്രൊഫഷണലുകളുടെയും കാഴ്ചപ്പാടുകള്‍ സാമൂഹിക ഇടപെടലുകളും വളര്‍ത്തുന്നതിന് റാഷിദ് ഗസ്സാലി നയിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സും നടക്കുന്നുണ്ട്. ഇതിന്റെ കോണ്‍വൊക്കേഷന്‍ ഫെബ്രുവരി 14 ന് റിയാദില്‍ നടക്കും. ക്യാമ്പയിന്റെ ഭാഗമായി സിംസാറുല്‍ ഹഖ് ഹുദവി, ഹുസൈന്‍ മടവൂര്‍, കെ.എം. ഷാജി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ഐക്യസമ്മേളനം, ബിസിനസ് മീറ്റ്, ഇഫ്താര്‍ മീറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.

ക്യാമ്പയിന്റെ സമാപനം കണ്ണൂര്‍ ഫെസ്റ്റ് എന്ന പേരില്‍ 2025 ഏപ്രിലില്‍ നടക്കും. ദേശീയ, സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കും. കണ്ണൂരിന്റെ കലാ സാംസ്‌കാരിക തനിമ വിളംബരം ചെയ്യുന്ന പരിപാടിയായിരിക്കും കണ്ണൂര്‍ ഫെസ്റ്റ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്നുള്ള 11 പെണ്‍കുട്ടികള്‍ക്ക് കണ്ണൂരില്‍ സമൂഹ വിവാഹവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പെരുമ്പ, കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി മുക്താര്‍ പിടിപി, പ്രസിഡന്റ് അന്‍വര്‍ വാരം എന്നിവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top