റിയാദ്: ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരന്‍ (50) റിയാദില്‍ മരിച്ചു. താമസ സ്ഥലത്തു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെളളി രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം സാധനം വാങ്ങാന്‍ പുറത്തിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 10 വര്‍ഷമായി സൗദി കാര്‍പ്പറ്റില്‍ ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ സിന്ധു, മകള്‍ ശിവാനി. നാട്ടില്‍ സംസ്‌കരിക്കുന്നതിന് ഇന്ന് രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ട് പോകും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.