റിയാദ്: കെഎംസിസി റിയാദ് തളിപ്പറമ്പ മണ്ഡലം എസ്‌കേപ്പ് ഒഡീസി എന്ന പേരില്‍ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ‘തസ്‌വീദ്’ ക്യാമ്പയിന്റെ ഭാഗമായാണ് യാത്ര ഒരുക്കിയത്. റിയാദ് ഹിഡന്‍ കാനിയന്‍ എന്നറിയപ്പെടുന്ന അല്‍ഭുത പാറക്കെട്ട്, ഓറഞ്ച് ഫെസ്റ്റിന് വേദിയായ ഹരീഖ്, അല്‍ ഷൈബ റിസോര്‍ട്ട് എന്നിവിടങ്ങളിലേയ്ക്കായിരുന്നു യാത്ര.
യാത്രയില്‍ വിവിധ സൗഹൃദ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി. റിയാദ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ജനറല്‍ സെക്രെട്ടറി ഇസ്ഹാഖ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് മുഹമ്മദ് കണ്ടക്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ റസാക്ക് വളക്കൈ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ വാരം, ജില്ലാ സെക്രെട്ടറി മുക്താര്‍ കമ്പില്‍, ജോ. സെക്രട്ടറി ഷെരീഫ് കണ്ണൂര്‍, വൈ. പ്രസിഡന്റ് ഹുസൈന്‍ കുപ്പം, ഫുആദ് ചേലേരി, റഹിമാന്‍ അലി, മുഹമ്മദ് മയ്യില്‍, മേമി മാങ്കടവ്, ജസീര്‍ പാറാല്‍, റഫീഖ് ഇരിക്കൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാ പരിപാടികള്‍ക്ക് റാഫി പുറവൂര്‍ നേതൃത്വം നല്‍കി. ജാഫര്‍ സാദിക്ക് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.