റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ സൈക്കോളജിസ്റ്റും പയ്യന്നൂര്‍ സ്വദേശിയുമായ ബഷീര്‍ എടാട്ടിന് റിയാദ് കെഎംസിസി പയ്യന്നുര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. മലാസ് ചെറിസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കവ്വായി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പെരുമ്പ ഉദ്ഘാടനം ചെയ്തു. റിയാദ് കണ്ണൂര്‍ ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി മുക്താര്‍ പിടിപി ഉപഹാരം സമ്മാനിച്ചു.
കാസറഗോഡ് ജില്ലാ കെഎംസിസി ട്രഷറര്‍ ഇസ്മായില്‍ കാരോളം, മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് എട്ടിക്കുളം, ട്രഷറര്‍ അബ്ദുള്ള പി പി, മുഹമ്മദ്കുഞ്ഞി എട്ടിക്കുളം, ജംഷീദ് എട്ടിക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഉസാം വെള്ളൂര്‍ സ്വാഗതാവും വര്‍ക്കിംഗ് സെക്രട്ടറി അബൂബക്കര്‍ റാസിക് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.