റിയാദ്: മലയാളി പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദി ‘ഫോര്‍ക’ റിയാദിന് (ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്‌സ് റീജിയണല്‍ അസോസിയേഷന്‍) പുനഃസംഘടിപ്പിച്ചു. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുന:സംഘടന നടന്നത്. അലി ആലുവ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അലി ആലുവ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുനഃസംഘടന നിയന്ത്രിക്കുന്നതിന് പതിനൊന്നംഗ സമിതിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. റഹ്മാന്‍ മുനമ്പത്ത് (ചെയര്‍മാന്‍ -മൈത്രി കരുനാഗപ്പള്ളി), ഉമ്മര്‍ മുക്കം (ജനറല്‍ കണ്‍വീനര്‍ -മാസ് റിയാദ്), ജിബിന്‍ സമദ് (ട്രഷറര്‍ -കൊച്ചി കൂട്ടായ്മ) നാസര്‍ കാരന്തൂര്‍ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ടി.എം.അഹമദ് കോയ, (ഫഌരിയ ഗ്രൂപ്പ്), ശിഹാബ് കൊട്ടുക്കാട്, അറബ്‌കോ രാമചന്ദ്രന്‍ (രക്ഷാധികാരികള്‍), സനൂപ് പയ്യന്നൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, സാബു ഫിലിപ്പ്, അഡ്വ. ജലീല്‍ കിണാശേരി (ഒരുമ കാലികറ്റ്), സൈഫ് കായംകുളം, അലി ആലുവ, ഫൈസല്‍ വടകര (വടകര എന്‍ആര്‍ഐ ഫോറം) കെ.ബി.ഷാജി (കൊച്ചി കൂട്ടായ്മ) തൊമ്മിച്ചന്‍ കുട്ടനാട് (ഉപദേശക സമിതി അംഗങ്ങള്‍), സൈദ് മീച്ചന്ത (ഫ്രണ്ട്‌സ് ഓഫ് കാലിക്കറ്റ്), ജയന്‍ കൊടുങ്ങലൂര്‍ (കൊടുങ്ങല്ലൂര്‍ പ്രവാസി അസോസിയേഷന്‍), കരീം കാനാംപുറം (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍), സൈഫ് കൂട്ടുങ്കല്‍ (കായംകുളം പ്രവാസി അസോസിയേഷന്‍) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അലക്‌സ് കൊട്ടാരക്കര (കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍), അഖിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്മ കരുനാഗപ്പള്ളി), ഹാഷിം ചീയ്യംവേലില്‍ (ഈസ്റ്റ് വെനീസ് ആലപ്പുഴ കൂട്ടായ്മ) എന്നിവരെ ജോ. കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി (കൊയിലാണ്ടി നാട്ടുകൂട്ടം), ജീവകാരുണ്യ ജോ. കണ്‍വീനര്‍ കമറുദ്ധീന്‍ കെ.എച്ച് (താമരക്കുളം പ്രവാസി അസോസിയേഷന്‍), ആര്‍ട്‌സ് കണ്‍വീനര്‍ മജീദ് പി.സി (റിയാദ് മലപ്പുറം കൂട്ടായ്മ), കള്‍ച്ചറല്‍ കണ്‍വീനര്‍ ഷാഹിന്‍ (സംഗമം കോഴിക്കോട്), മജീദ് (മൈത്രി കരുനാഗപ്പള്ളി), സ്‌പോര്‍ട്‌സ് കണ്‍വീനര്‍മാര്‍ സക്കീര്‍, മേലെപറമ്പന്‍ (വാവ വണ്ടൂര്‍), ജലീല്‍ തിരൂര്‍ (തിരൂര്‍ പ്രവാസി അസോസിയേഷന്‍), മീഡിയ കണ്‍വീനര്‍ സലീം പള്ളിയില്‍ (ഇലിപ്പകുളം പ്രവാസി അസോസിയേഷന്‍), ജോ. ട്രഷറര്‍,ജബ്ബാര്‍ കെ. പി (മാസ് റിയാദ് )എന്നിവരെയും തെരഞ്ഞെടുത്തു. അംഗ സംഘടനകള്‍ക്കിടയിലെ ബന്ധങ്ങള്‍ ഊഷ്മളമാക്കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. പ്രവാസികളുടെ പൊതു വിഷയങ്ങളില്‍ ഇടപെടുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. ഉമ്മര്‍ മുക്കം സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.