റിയാദ്: പ്രവാസിയായ സൂരജ് രഘുനാഥ് ഗാനം രചിച്ച ‘നീ ആരാരോ’ വീഡിയോ സോങ്ങിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. പത്തു വര്‍ഷം റിയാദില്‍ സിനിമ മോഹവുമായി കഴിഞ്ഞ സൂരജിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹന്‍ സംഗീതം നിര്‍വ്വഹിച്ചു. വിനീത് ശ്രീനിവാസന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവരുടേതാണ് ആലാപനം. ശ്യാം മംഗലത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വീഡിയോ സോങ്ങിന്റെ ടൈറ്റില്‍ ഷിഫ മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് കൈ മാറി പ്രകാശനം ചെയ്തു.
ഗാന രചനയ്ക്കു പുറമെ കഥ, തിരക്കഥ എന്നിവയിലും സൂരജ് രഘുനാഥ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. പ്രഥമ മലയാളം സിനിമ ‘പോര്’ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. നിരവധി സീരിയലുകളിലും ഷോര്‍ട് ഫിലിമിലും അഭിനയിച്ചിട്ടുളള സൂരജ ഷിഫ മലയാളി സമാജം അംഗമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.