ജിദ്ദ: മക്കയിലും ജിദ്ദയിലും കനത്ത മഴ. കുത്തിയൊലിച്ച വെളളത്തില്‍ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരം ഉള്‍പ്പെടെ നിരവദി പ്രദേശങ്ങള്‍ വെള്ളത്തിലായി. മദീനയിലും സമീപ പ്ര്വേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ ബസ് ഉള്‍പ്പെടെയുളള നിരവധി വാഹനങ്ങള്‍ കുടുങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ മക്കയിലെ അല്‍അവാലിയില്‍ വെളളക്കെട്ടില്‍ കുടുങ്ങിയ നിരവധി കുട്ടികളെ രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം. മക്കയില്‍ ഫുഡ് ഡെലിവറി ബോയ് ബൈക്കില്‍ നിന്ന് വെള്ളക്കെട്ടിലേയ്ക്ക് വീഴുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കടപുഴകിയ മരങ്ങള്‍ ഒലിച്ചുപോകുന്നതും ദൃശ്യമാണ്. കനത്ത മഴയെ തുടര്‍ന്ന് മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.
റിയാദ്, അല്‍ബാഹ, തബൂക്ക് എന്നീ നഗരങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. സൗദി നാഷണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (എന്‍എംസി) മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.