Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

‘മനസ്സ് ശരീരം സമൂഹം’; മീഡിയാ ഫോറം പരിശീലന പരിപാടി നാളെ

റിയാദ്: ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം നയിക്കാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ എന്ന പ്രമേയത്തിലാണ് പരിപാടി. ജനുവരി 10 വൈകീട്ട് 6.30ന് ബത്ഹ എക്‌സിര്‍ പോളിക്ലിനിക്കിന് സമീപം നൂര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അല്‍ റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/anPTZLY9AD43oT6v7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിംഫ് അറിയിച്ചു.

10 മിനുട്ട് ദൈര്‍ഘ്യമുളള നാലു സെഷനുകളാണ് പരിപാടിയുടെ ആകര്‍ഷണം. അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനക് ഇന്റേണിസ്റ്റ് ഡോ. തസ്‌ലിം ആരിഫ്, സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഫിറ്റ്‌നസ്സ് കോച്ച് ഷാനവാസ് ഹാരിസ് ദൈനംദിന ജീവിതത്തില്‍ ശീലമാക്കേണ്ട ലളിത വ്യായാമങ്ങളില്‍ പരിശീലനം നല്‍കും. പോഷക സമൃദ്ധമായ സലാഡ് വേഗം തയ്യാറാക്കുന്ന രീതി ഷാദിയ ഷാജഹാന്‍ അവതരിപ്പിക്കും. സലാഡ് വിതരണം, തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹെല്‍ത്ത് ക്ലബ് അംഗത്വം സമ്മാനം എന്നിവയും ലഭിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top