Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

പെരുമ്പാവൂര്‍ കൂട്ടായ്മ വിന്റര്‍ ഫെസ്റ്റ്

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. സുലൈ അല്‍ അമാകിന്‍ വിശ്രമ കേന്ദ്രത്തില്‍ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷവും നടന്നു. കണ്‍വീനര്‍ സാജു ദേവസ്യയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ ഉദ്ഘടനം ചെയ്തു.

സലാം മാറമ്പിള്ളി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ഫണ്‍ ഗെയിമുകള്‍നടന്നു. മുഹമ്മദ് സഹല്‍, മിഥിലാജ് എന്നിവര്‍ ഒരുക്കിയ പുല്‍ക്കൂട്, ന്യൂ ഇയര്‍ കേക്ക്, കരീം കാനാമ്പുറം അണിയിച്ചൊരുക്കിയ ക്രിസ്തുമസ് കരോള്‍, അസീന മുജീബ് ആന്റ് ടീം ഒരുക്കിയ ഒപ്പന, കുട്ടികള്‍ അവതരിപ്പിച്ച വിവിധ സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ അരങ്ങേറി. തന്‍സില്‍ ജബ്ബാര്‍ നേതൃത്വം നല്‍കിയ ജലീല്‍ കൊച്ചിന്‍ നയിച്ച ടീമിന്റെ മ്യൂസിക് നൈറ്റില്‍ ജാസ്മിന്‍ ജോയ്, അല്‍ത്താഫ് കാലിക്കറ്റ്, അബ്ദുല്‍ മജീദ്, സലാം പെരുമ്പാവൂര്‍, കരീം കാട്ടുകുടി, അലി ആലുവ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

അലി വാരിയത്ത്, അബ്ദുല്‍ മജീദ്, നൗഷാദ് പള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ ലൈവ് ഷവര്‍മയും വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. അജിത്ഖാന്‍, ഉസ്മാന്‍ പരീത്, ജബ്ബാര്‍ കോട്ടപ്പുറത്ത്, ഹിലാല്‍ ബാബു, ഡൊമിനിക് സാവിയോ, ഷാനവാസ് മുടിക്കല്‍, ഷമീര്‍, സ്വാലിഹ്, ലാലു വര്‍ക്കി, ഷാജഹാന്‍ പെരുമ്പാവൂര്‍, സിയാവുദ്ദീന്‍, പ്രവീണ്‍ ജോര്‍ജ് എന്നിര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നൗറീന്‍ ഹിലാല്‍ അവതാരകയായിരുന്നു. സെക്രട്ടറി മുജീബ് മൂലയില്‍ സ്വാഗതവും അന്‍വര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top