റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഡ്യൂണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ കൊബ്ലാന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സിദ്ദിക്ക് അഹമ്മദ് മിര്‍സാദ് എംഡി അബ്ദുള്‍ഹാദി അല്‍ ഷഹരിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. 20 വര്‍ഷമായി ഏറെ പ്രത്യേകതകളോടെ കേളി റിയാദ് കലണ്ടര്‍ വിതരണം ചെയ്യുന്നുണ്ട്.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. കലണ്ടര്‍ ചുമതലയുളള മധു പട്ടാമ്പി കുറ്റമറ്റ രീതിയില്‍ പ്രാശനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞത് വിദശദീകരിച്ചു.
അറബിക്, മലയാളം, ഇംഗഌഷ് വര്‍ഷങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി, നാട്ടിലെയും സൗദിയിലെയും വിശേഷ ദിവസങ്ങള്‍ പ്രത്യേകം അടയാള പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. പ്രവാസിക്ക് ആവശ്യമായതെല്ലാം കേളിയുടെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസ്സി, റിയാദ് മീഡിയ, സൗദിയിലെ അത്യാവശ്യ നമ്പറുകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, നോര്‍ക്ക വിവരങ്ങള്‍, കേരള മന്ത്രിസഭാ അംഗങ്ങള്‍ എന്നിവയെല്ലാം കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലണ്ടര്‍ ഡിസൈനിങ് പൂര്‍ണ്ണമായും കേളിയുടെ നേതൃത്വത്തിലാണ് നിര്‍വ്വഹിച്ചത്. കഴിഞ്ഞ 9 വര്‍ഷമായി കൊബഌന്‍ കമ്പനിയും മിര്‍സാദും ചേര്‍ന്നാണ് കേളിയുടെ കലണ്ടര്‍ ഇറക്കുന്നത്. മിര്‍സാദ് എം ഡി അബ്ദുള്‍ ഹാദി, മിര്‍സാദ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് കമ്പനി മാനേജര്‍ പ്രസാദ് വഞ്ചിപ്പുര, കൊബഌന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി രക്ഷാധികാരി സെക്രട്ടടി കെപിഎം സാദിഖ്, കേളി ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.