Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സൗദിയിലെ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് പ്രവാസി ഭാരതീയ സമ്മാന്‍

റിയാദ്: സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തകനും ഇന്റന്‍സിവ് കെയര്‍ മെഡിസിന്‍ വിദഗ്ദനുമായ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് പ്രവാസി ഭാരതീയ സമ്മാന്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയാണ്. ജനുവരി എട്ട് മുതല്‍ 10 വരെ ഒഡീഷ്യയിലെ ഭൂവനേശ്വറില്‍ നടക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 പ്രവാസികളാണ് അവാര്‍ഡിന് അര്‍ഹരായത്. ഗള്‍ഫ് മേഖലയില്‍ നിന്ന് രണ്ടു പേരെയാണ് തെരഞ്ഞെടുത്തത്. യു.എ.ഇയിലെ സംരംഭകന്‍ രാമകൃഷ്ണന്‍ ശിവസ്വാമി അയ്യരെയും അവാര്‍ഡിന് തെരഞ്ഞെടുത്തു.

റിയാദ് കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിനാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ റോയല്‍ പ്രോട്ടോക്കോള്‍ ഫിസിഷ്യനാണ് ഡോ. ഖുര്‍ഷിദ്. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി സാമൂഹത്തെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗവുമാണ്. ഇന്ത്യ-സൗദി ഹെല്‍ത്ത് കെയര്‍ ഫോറം വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സംഘടനകളില്‍ സജീവമാണ്. അന്‍ജും ഖുര്‍ഷിദ് ആണ് പത്‌നി. മക്കളായ ഡോ. അദ്‌നാന്‍ ഖുര്‍ഷിദ്, ഡോ. അബീര്‍ ഖുര്‍ഷിദ് എന്നിവര്‍ യു.കെയിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top