ജിദ്ദ: സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിഫ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ മഴയാണ് ജിദ്ദ നഗരത്തില്‍ പെയ്തത്. തിങ്കളാഴ്ച രാവിലെ നഗരത്തിലെ പല ഭാഗങ്ങളിലും മഴ ലഭിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ദ മഴ നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് സൃഷ്ടിച്ചു. പലസ്ഥലങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ രണ്ടു ദിവസം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വടക്കന്‍ പ്രവിശ്യയില്‍ നിന്ന് മഴ അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മദീന, മക്ക എന്നിവിടങ്ങളിലേക്കു വ്യാപിക്കും. കനത്ത മഴയെ തുടര്‍ന്ന് വിമാനയാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.