റിയാദ്: കെഎംസിസി-എബിസി കാര്‍ഗോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പ്രൗഢ തുടക്കം. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറിയ ഫുട്‌ബോളള്‍ മേള എബിസി കാര്‍ഗോ ഡയറക്ടര്‍ സലിം അബ്ദുല്‍ ഖാദര്‍ കിക് ഓഫ് ചെയ്തു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എ ഡിവിഷന്‍ മത്സരങ്ങളും ആരംഭിച്ചു.
ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റ്, ശിങ്കാരിമേളം എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. നിയോജക മണ്ഡലം അടിസ്ഥാനമാക്കിയാണ്‌ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഇന്ത്യാ-നേപ്പാള്‍ സൗഹൃദ മത്സരവും അരങ്ങേറും. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്.
16 ടീമുകളാണ് ഫുട്‌ബോള്‍ മേളയില്‍ മാറ്റുരക്കുന്നത്. വിജയികള്‍ക്ക് ഏബിസി കാര്‍ഗോ കപ്പ് ട്രോഫിക്ക് പുറമെ 10,000 റിയാല്‍ ക്യാഷ്പ പ്രൈസും സമ്മാനിക്കും. കേരളത്തിലെ സി എച് സെന്ററുകളെ സഹായിക്കുന്നതിന് ധനസമാഹരണത്തിനാണ് ഫുട്‌ബോള്‍ മേള. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേദി ഒരുക്കുന്നത്. വ്യാഴം, വെളളി ദിവസങ്ങളില്‍ ഹരാജിന് അടുത്ത് ഹയ് അല്‍ മസാനയിലെ അസിസ്റ്റ് സ്‌കൂള്‍ അക്കാദമി ഗ്രൗണ്ടിലാണ് മത്സരത്തിന് വേദി ഒരുക്കിയിട്ടുളളത്.
കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ സിപി മുസ്തഫ, കണ്‍വീനര്‍ ജലീല്‍ തിരൂര്‍, കോ ഓര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട, കെല്‍കോ മാനേജിംഗ് ഡയറക്ടര്‍ അസ്‌ക്കര്‍ മേലാറ്റൂര്‍, വിവിധ സംഘടനാ പ്രതിനിധികളായ നവാസ് വെള്ളിമാട്കുന്ന്, സത്താര്‍ കായംകുളം, ഷറഫു കേളി, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, പി.സി അലി, കെ. ടി അബൂബക്കര്‍, പി.സി മജീദ് കാളമ്പാടി, സഫീര്‍ പറവണ്ണ തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.