
റിയാദ്: കളിക്കുന്നതിനിടെ വീട്ടുമുറ്റത്ത് മലയാളി ബാലന്‍ റിയാദില്‍ വാട്ടര്‍ ടാങ്കര്‍ വീണു മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ കിണാക്കുല്‍ തറേല്‍ സകരിയ്യയു ൈമകന്‍ മുഹമ്മദ് സയാന്‍ (8) ആണ് മരിച്ചത്. വിസിറ്റിംഗ് വിസയില്‍ രണ്ട് മാസം മുമ്പ്മാതാവിനും സഹോദരന്‍മാര്‍ക്കും ഒപ്പമാണ് സയാന്‍ സൗദിയിലെത്തിയത്.

കളിക്കുന്നതിനിടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കുടിവെളള ടാങ്കിലേക്ക് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ ടാങ്കിന്റെ മാന്‍ഹോള്‍ ഉളളിലേക്ക് പതിച്ചതാണ് ബാലന്‍ ടാങ്കില്‍ വീഴാന്‍ ഇടയായത്. റെഡ്‌ക്രെസന്റധം സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയാണ് ബാലനെ പുറത്തെടുത്തത്. മാതവ്: മുജീറ, സഹോദരങ്ങള്‍: സൈനുദ്ദീന്‍, സൈദ്. അല്‍ റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം മൃതദേഹം നസിം മഖ്ബറയില്‍ ഖബറടക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
