റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി നാലാം ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാനം നിര്‍വ്വഹിക്കാന്‍ കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വനം. ഇതിന്റെ ഭാഗമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നൂറുകണക്കിന് പ്രവര്‍ത്തകരുടെ രക്തം ദാനം ചെയ്തു. റിയാദ് ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി രക്തബാങ്കിലാണ് രക്തം ദാനം ചെയ്തത്. രാവിലെ എട്ട് മുതല്‍ 4 വരെയായിരുന്നു ക്യാമ്പ്. രക്തബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് ഇബ്രാഹിം സുബഹി ഉദ്ഘാടനം ചെയ്തു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.
ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ ഭാഗമായി കെഎംസിസിയുടെ പ്രവര്‍ത്തകര്‍ കാണിച്ച സ്‌നേഹം സന്തോഷം പകരുന്നതാണ്. സാമൂഹിക പ്രതിബദ്ധതയിലും മാനവികതയിലും കേരളീയ സമൂഹം കാണിക്കുന്ന താല്പര്യം വിലമതിക്കാനാവാത്തതാണെന്നും ഡോ. ഖാലിദ് ഇബ്രാഹിം പറഞ്ഞു. ജീവകാരുണ്യ രംഗത്ത് കെഎംസിസി നടത്തുന്ന തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, സൗദി ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തിനാല് സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രക്ത ദാനം നിര്‍വ്വഹിക്കുന്നുണ്ട്.
ലോക രാജ്യങ്ങള്‍ക്കിടയില്‍ സൗദി ഭരണകൂടത്തിനുള്ള സ്വാധീനം ശ്രദ്ധേയമാണെന്നും ലോക സമാധാനത്തിന് ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവുമാണെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ചെയര്‍മാന്‍ യു പി മുസ്തഫ, സൗദി കെഎംസിസി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമുഹാജി, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മാമുക്കോയ തറമ്മല്‍, സത്താര്‍ താമരത്ത്, അഷ്‌റഫ് കല്പകഞ്ചേരി, അബ്ദുറഹ്മാന്‍ ഫറൂഖ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, , നാസര്‍ മാങ്കാവ്, അഡ്വ അനീര്‍ ബാബു, ഷംസു പെരുമ്പട്ട, നജീബ് നല്ലാങ്കണ്ടി, പി സി മജീദ്, എന്നിവര്‍ പ്രസംഗിച്ചു.
ഷൗക്കത്ത് കടമ്പോട്ട്, ജാഫര്‍ പുത്തൂര്‍മഠം, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, അന്‍വര്‍ വാരം, നവാസ് ഖാന്‍ ബീമാപ്പള്ളി, പി കെ ഷാഫി, കെ ടി അബൂബക്കര്‍, മുഹമ്മദ് കണ്ടംകൈ, കുഞ്ഞോയി കോടമ്പുഴ, അലവിക്കുട്ടി ഓളവട്ടൂര്‍, ശരീഫ് അരീക്കോട്, അബുട്ടി തുവ്വൂര്‍, ബഷീര്‍ മപ്രം, സലാം പറവണ്ണ, ഷറഫു തേഞ്ഞിപ്പാലം എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.