Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

അന്നം നല്‍കുന്ന നാടിന് ഐക്യദാര്‍ഢ്യം; ഒഐസിസി ദേശീയ ദിനാഘോഷം

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ബത്ഹ സബര്‍മതിയില്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അന്നം നല്‍കുന്ന രാജ്യത്തിനൊപ്പം നിന്നു സൗദിയുടെ വികസനകുതിപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ് ദേശീയ ദിനത്തിലൊരുക്കിയ കൂടിച്ചേരലെന്ന് അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.

മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി ഫൈസല്‍ ബഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ സംസാരിച്ചു.

യഹിയ കൊടുങ്ങല്ലൂര്‍, എല്‍ കെ അജിത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍, സെയ്ഫ് കായംകുളം, കരിം കൊടുവള്ളി, രാജു പാപ്പുള്ളി, റഫീഖ് വെമ്പായം, ബഷീര്‍ കോട്ടയം, നാസര്‍ വലപ്പാട്, മജു സിവില്‍ സ്‌റ്റേഷന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അന്‍സായി ഷൌക്കത്ത്, അലക്‌സ് കൊട്ടാരക്കര, അന്‍സര്‍ വര്‍ക്കല, ഷബീര്‍, മൊയ്തീന്‍ പാലക്കാട്, ഹരീന്ദ്രന്‍, ഷെറഫ് ചിറ്റന്‍, സെയ്‌നുദീന്‍ വെട്ടത്തുര്‍, അന്‍സര്‍ നെയ്തല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top