റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്‍േഷന്‍ റിയാദ് ഘടകം വനിതാ കമ്മിറ്റി സൗദി ദേശിയ ദിനം ആഘോഷിച്ചു. ഒലയ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കുട്ടികളും വനിതകളും അണിനിരന്ന പരേഡും അരങ്ങേറി. വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീര്‍ അധ്യക്ഷത വഹിച്ചു.
റിയാദ് രക്ഷാധികാരി കെടി അബൂബക്കര്‍ കേക്ക് മുറിച്ചു ഉദ്ഘടനം ചെയ്തു. മുഖ്യ രക്ഷാധികാരി സലിം കളക്കര, എംഎ ഖാദര്‍ എന്നിവര്‍ ദേശീയദിന സന്ദേശം നല്‍കി. റിയാദ് കമ്മിറ്റി ഭാരവാഹികളായ അന്‍സാര്‍ നൈതല്ലൂര്‍, കബീര്‍ കാടന്‍സ്, ഷമീര്‍ മേഘ, അസ്‌ലം കളക്കര, സുഹൈല്‍ മഖ്ധൂം ഫാജിസ്, മുജീബ് ചങ്ങരംകുളം, സംറൂദ്, അല്‍ത്താഫ്, ആഷിഫ് മുഹമ്മദ്, സാബിറ ലബീബ്, അലി പി, ലബീബ് മാറഞ്ചേരി, ഹകീം പുഴമ്പ്രം എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസ സുഹൈല്‍ സ്വാഗതവും ലംഹ ലബീബ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.