റിയാദ്: ‘അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ശുമേസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാംപില്‍ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. രാവിലെ 8ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ശേഷം മൂന്നിന് സമാപിച്ചു.
കിംഗ് സഊദ് മെഡിക്കല്‍ സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ (ലാബ് ) ഡോ. അബ്ദുല്‍ വഹാബ് ബിന്‍ ജുമാ ഉദ്ഘാടനം ചെയ്തു. വിദേശി സമൂഹം രാജ്യത്തോട് കാണിക്കുന്ന ആദരവും സ്‌നേഹവും വിലമതിക്കാനാവാത്തതാണെന്നും രക്തദാനം മഹത്തായ ഒരു ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹാരിസ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അലി ഇബ്രാഹിം, ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ മുതൈരി, എം ഓ എച്ച് കോര്‍ഡിനേറ്റര്‍ ഡോ. ഖാലിദ് അല്‍ സുബൈഹി എന്നിവര്‍ സംസാരിച്ചു.
അക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍, ട്രഷറര്‍ യു പി മുസ്തഫ, സഹഭാരവാഹികളായ കെ ടി അബൂബക്കര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, സിദ്ധീഖ് തുവ്വൂര്‍, മാമുക്കോയ ഒറ്റപ്പാലം, സിദ്ധീഖ് കോങ്ങാട്, നൗഷാദ് ചക്കീരി, പി സി അലി വയനാട്, ഷാഹിദ് മാസ്റ്റര്‍, ഷംസു പെരുമ്പട്ട, അബ്ദുറഹ്മാന്‍ ഫറോക്ക്, സഫീര്‍ തിരൂര്‍, അക്ബര്‍ വേങ്ങാട്ട് ജില്ലാ ഭാരവാഹികളായ ഹനീഫ മൂര്‍ക്കനാട്, അഷ്‌റഫ് വെള്ളപ്പാടം, കുഞ്ഞിപ്പ തവനൂര്‍, അബ്ദുല്‍ ഖാദര്‍ വെണ്മ നാട്, ഇസ്മായില്‍ കരോളം, അന്‍വര്‍ വാരം, റഹീം ക്ലാപ്പന, ഉസ്മാന്‍ പരീത്, മനാഫ് മാനന്തവാടി, ബഷീര്‍ ബത്തേരി, ഏരിയ ഭാരവാഹികളായ ഉമ്മര്‍ അമാനത്ത്, നൗഫല്‍ തിരൂര്‍, സമദ് ചുങ്കത്തറ, ഷിഫ് നാസ് ശാന്തിപ്പുരം എന്നിവര്‍ നേതൃത്വം നല്‍കി. റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ എന്നീ വനിതാ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ 25 ഓളം വനിതകളും രക്ത ദാന ക്യാമ്പില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.