റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി രക്തദാന ക്യാമ്പ് നടത്തി. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ രക്തബാങ്കുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഡയറക്ടര്‍ അല്‍ യസീദ് അല്‍ സൈഫ്ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും വികസന കുതിപ്പിനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ ആത്മസമര്‍പ്പണം ചരിത്രമാണ്. സേവന മേഖലയില്‍ ഇന്ത്യന്‍ സമൂഹം കാണിക്കുന്ന താല്പര്യം നിരവധി അനുഭവങ്ങളിലൂടെ ബോധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു. രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കെഎംസിസി പ്രവര്‍ത്തകരെ മുഖ്യാതിഥിയായി പങ്കെടുത്ത ഇബ്രാഹിം സുബ്ഹാന്‍ അഭിനന്ദിച്ചു.
സൗദി കെഎംസിസി ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ പ്രവിശ്യകളിലായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് രക്തദാനത്തില്‍ പങ്കെടുത്തത്. രാവിലെ 9ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 3 മണിക്കാണ് അവസാനിച്ചത്. മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉല്‍ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി ദേശീയ കമ്മിറ്റി അംഗങ്ങളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, തെന്നല മൊയ്തീന്‍ കുട്ടി, എസ് വി അര്‍ഷുല്‍ അഹമ്മദ്, ശുഹൈബ് പനങ്ങാങ്ങര, ജില്ലാ, ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് അരീക്കോട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ റഫീഖ് മഞ്ചേരി, അഷ്‌റഫ് മോയന്‍, യൂനുസ് കൈതാക്കോടന്‍, മുനീര്‍ വാഴക്കാട്, സിദ്ധീഖ് കോനാരി, അന്‍വര്‍ ചെമ്മല, അഷ്‌റഫ് കല്പകഞ്ചേരി, സത്താര്‍ താമരത്ത്, നാസര്‍ മാങ്കാവ്, രക്തബാങ്ക് ജീവനക്കാരായ ഉമര്‍ അബുകബാര്‍, മുന അല്‍ ബകരി, ഷാമി അല്‍ അനാസി, ഫവാസ് അല്‍ അസീരി, സൗമ്യ ബേബി, ഷമീര്‍ പറമ്പത്ത്, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഹനീഫ പട്ടാമ്പി, അഷ്‌റഫ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ ഷറഫു പുളിക്കല്‍, ഭാരവാഹികളായ റിയാസ് അങ്ങാടിപ്പുറം, റഫീഖ് ചെറുമുക്ക്, അഷ്‌റഫ് പടന്ന, ഫസല്‍ കാസര്‍കോട്, ഉമ്മര്‍ മീഞ്ചന്ത, ഹനാന്‍ കുറ്റിച്ചിറ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.