
റിയാദ്: സൗദി അറേബ്യയുടെ 91-ാമത് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളായി പ്രവാസി മലയാളികള്‍. അന്നം തരുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും രക്തം ദാനം നല്‍കിയും വിവിധ പരിപാടികളാണ് മലയാളികളുടെ നേതൃത്വത്തില്‍ നടന്നത്. ‘ഇത് ഞങ്ങളുടെ വീടാണ്’ എന്ന പ്രമേയത്തില്‍ രാജ്യത്ത് വിവിധ പരിപാടികളാണ് അരങ്ങേറുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി സഫ മക്ക ഹാരയിലെ ആരോഗ്യപ്രവര്‍ത്തര്‍ രാജ്യത്തെയും ഭരണാധികാരികളെയും സല്യൂട്ട് ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചു. 2019 മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ്് റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ ഭരണാധികാരികളുടെകരുതലിന്റെ ഫലമാണ് നിര്‍ഭയത്വത്തോടെ ഒത്ത് കൂടാന്‍ കഴിഞ്ഞതെന്ന് യുന്നതെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഡോ. അസ്മ ഫാത്തിമ പറഞ്ഞു.

ലോകത്തിലെ വിവിധ ആരോഗ്യ സംഘടനകളുടെ ശ്രദ്ധ നേടും വിധമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കാണ് സൗദി അറേബ്യ നിശ്ചദാര്‍ത്ത്യത്തോടെ നേതൃത്വം നല്‍കിയത്. കൊവിഡ് പരിശോധനയും ചികിത്സയും വാക്‌സിനും ദേശത്തിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാതെ പൂര്‍ണ്ണമായി സൗജന്യമായി നല്‍കിയതു സൗദി അറേബ്യ ലോകത്തിന് കാണിച്ച മാതൃകയാണെന്ന് ഡോ. സഞ്ചു ജോസ് പറഞ്ഞു.
സഫ മക്ക ഹാരയിലെ അല്‍ റബീഹ് ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി സൗദി അറേബ്യയുടെ പാരമ്പര്യ വാദ്യോപകരണമായ ഔദില്‍ നിന്ന് സൗദി ദേശീയ ഗാനം ഉതിര്‍ത്ത് വിഖ്യാത ഔദ് ആര്‍ട്ടിസ്‌റ് മുഹമ്മദ് അബ്ദുള്ള സദസ്സിന്റെ ശ്രദ്ധ നേടി. ക്ലിനിക് ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍നി അധ്യക്ഷത വഹിച്ചു. ക്ലിനിക്കിലെ ജീവനക്കാരും അതിഥികളും സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.