
റിയാദ്: ലോക ബാങ്ക് പ്രസിദ്ധീകരിച്ച മികച്ച സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ ഇടം നേടി. ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പരിഗണിച്ചാണ് അംഗീകാരം.
സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതില്‍ നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുളളത്. ഇതിന് പുറമെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ നടപ്പിലാക്കുകയും ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ലോക ബാങ്ക് പട്ടിക തയാറാക്കിയത്.

രാജ്യത്തെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതില്‍ സൗദി അറേബ്യ വിജയകരമായി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് ലോക ബാങ്ക് വിലയിരുത്തി. ലോകബാങ്കിന്റെ ഗവണ്‍മെന്റ് ടെക് റിപ്പോര്‍ട്ട് പ്രകാരമാണ് സൗദി അറേബ്യ പട്ടികയില്‍ സ്ഥാനം നേടിയത്.
ഭരണനേതൃത്വം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌നല്‍കുന്ന പ്രോത്സാഹനം, പിന്തുണ, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയും ലോകബാങ്ക് പരിഗണിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പ്രകാരം രാജ്യത്തെ ഡിജിറ്റല്‍ സേവനങ്ങള്‍ മുഖ്യ പരിഗണനയാണ് നല്‍കിയിട്ടുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.