
റിയാദ്: ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് സൗദിയിലെ പ്രവാസി മലയാളികള്‍. സെപ്തംബര്‍ 23ന് 91-ാമത് ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ‘യാ സല്‍മാന്‍’ എന്ന പേരില്‍ സംഗീത ആല്‍ബം തയ്യാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍.

സമൃദ്ധിയുടെ ഒന്‍പത് ദശകങ്ങളാണ് കടന്ന് പോയത്. ഇതാണ് സംഗീത ആല്‍ബത്തിന്റെ ഇതിവൃത്തം. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ കരുത്തുറ്റ നേതൃത്വത്തിന് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടാണ് യാ സല്‍മാന്‍ എന്ന സംഗീത ആല്‍പം ആരംഭിക്കുന്നത്.
അന്നം തരുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഗാനം അറബിയിലും മലയാളത്തിലും രചിച്ചത് മന്‍സൂര്‍ കെവിഎം പൊട്ടൂര്‍ ആണ്. മിദിലാജ് വലിയന്നൂര്‍ നിര്‍മിച്ച ആല്‍ബത്തിന്റെ സംഗീതം നിസാം തളിപ്പറമ്പയാണ് നിര്‍വഹിച്ചത്. സിഫ്‌റാന്‍ നിസാം, നൂരി നിസാം, നിസാം തളിപ്പറമ്പ, മെഹറുന്നിസ നിസാം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. യാ സല്‍മാന്‍ സംഗീത ആല്‍ബം ദേശീയ ദിനത്തില്‍ പ്രകാശനം ചെയ്യാനുളള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.