
റിയാദ്: സ്വാതന്ത്ര്യാനന്തര കാലത്തും കേരളത്തില്‍ മുസ്‌ലിം വിരുദ്ധ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി. കേരളം കൈവരിച്ച രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ സമാധാനത്തിന്റെ തുരുത്താക്കി മാറ്റിയത്. ‘മലയാളമണ്ണില്‍ വിഷം കലര്‍ത്തരുത്’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ല കെഎംസിസി സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ അര നൂറ്റാണ്ട് വംശീയവും വര്‍ഗീയവുമായ പരാമര്‍ശങ്ങളും പ്രസ്താവനകളും ഒരളവ് വരെ കുറവായിരുന്നു. സമീപകാലത്തായി വീണ്ടും വിദ്വേഷമുണ്ടാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. അവാസ്തവവും യുക്തിരഹിതവുമായ പ്രഭാഷണമാണ് പാലാ ബിഷപ്പ് നടത്തിയത്. എഴുതി തയ്യാറാക്കിയ പ്രഭാഷണം എന്ന നിലയില്‍ ഇത് ബോധപൂര്‍വമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലഹരി ഉപയോഗവും അസാന്മാര്‍ഗ പ്രവര്‍ത്തികളും ഇസ്‌ലാമില്‍ നിഷിദ്ധമാണ്. കേരളീയ മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും വൈജ്ഞാനികവുമായ മുന്നേറ്റത്തെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല. അതിന്റെ പ്രതിഫലനങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി അഭിപ്രായപ്പെട്ടു.
റിയാദ് എസ് ഐ സി ആക്റ്റിംഗ് പ്രസിഡന്റ് ഷാഫി ദാരിമി, ഒ ഐ സി സിതൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍, സത്താര്‍ താമരത്ത് എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി നേതാക്കളായ ഉസ്മാനലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്ദീന്‍ കുട്ടി, നാസര്‍ മാങ്കാവ്, അഷ്‌റഫ് കല്‍പകഞ്ചേരി പ്രസംഗിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും സെക്രട്ടറി അഷ്‌റഫ് മോയന്‍ നന്ദിയും പറഞ്ഞു. ജാഫര്‍ തങ്ങള്‍ ഖിറാഅത്ത് നടത്തി, ഫസല്‍ പൊന്നാനി കവിതാലാപനം നടത്തി. ഭാരവാഹികളായ ശരീഫ് അരീക്കോട്, മുനീര്‍ വാഴക്കാട്, റഫീഖ് മഞ്ചേരി, യൂനുസ് കൈതക്കോടന്‍, അന്‍വര്‍ ചെമ്മല,ഹമീദ് ക്ലാരി എന്നിവര്‍ നേതൃത്വം നല്‍കി .
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.