
ദമ്മാം: മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളും അതിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീകരവാദികളുമാക്കുന്ന സിപിഎം നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് മന്‍സൂര്‍ എടക്കാട് അഭിപ്രയാപ്പെട്ടു.

മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ നിസാരവത്കരിക്കുകയാണ്. ബിഷപ്പിനെതിരെ പ്രതികരിച്ചവരെ തീവ്രവാദികളുമാക്കി ചിത്രീകരിക്കുന്നു. ഇത്തരം ഇരട്ട സമീപനം തീ കൊള്ളികൊണ്ടു തല ചൊറിയുന്നതിനു തുല്യമാണ്. വര്‍ഗീയ വിദ്വേഷപ്രചാരണത്തിന് തുടക്കമിട്ട പാലാബിഷപ്പ് പാണ്ഡിത്യമുള്ളയാളെന്ന മന്ത്രി വി.എന്‍ വാസവന്റെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണ്. സ്ഥിരമായി മുസ്ലിം സമുദായത്തിനെതിരെ വിഷം തുപ്പുന്ന വിജയരാഘവന്റെ പ്രസ്ഥാവന ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. നേരെ മറിച്ച് മന്ത്രി വി എന്‍ വാസവന്റെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണ്. വാസവന്‍ തെറ്റ് തിരുത്തി മാപ്പ് പറയണം. മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പ് ഹൗസിന് മുന്നില്‍ ക്യു നില്‍ക്കുന്ന നേതാക്കള്‍ കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ക്ക് നേരെ കൊഞ്ഞനം കുത്തുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്‌ലിം സമുദായത്തെ ഭീകരവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ സിപിഎം തന്ത്രം സമുദായം തിരിച്ചറിയുകയും അകറ്റി നിര്‍ത്തുകയും ചെയ്യണം. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനം സിപിഎമ്മിന് നഷ്ടമല്ലാതെ ലാഭം ഉണ്ടാക്കില്ല. അതിന് ബംഗാള്‍ ഘടകം ഉദാഹരണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി വിഎം നാസര്‍ പട്ടാമ്പി, വൈസ് പ്രസിഡണ്ട് എം.എം അബ്ദുസ്സലാം വാടാനപ്പള്ളി, സെക്രട്ടറി റിയാസ് കൊട്ടോത്ത്, ശരീഫ് കൊടുവള്ളി, അബ്ദുല്ല കുറ്റിയാടി, നസീര്‍ ആലുവ, ഷാനവാസ് കൊല്ലം എന്നിവര്‍ പ്രസംഗിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.