
റിയാദ്: മലയാളി കൂട്ടായ്മ ഹെല്‍പ് ഡസ്‌ക് വിവിധ പരിപാടികളോടെ ദേശീയ ദിനം ആഘോഷിച്ചു. കിംഗ് അബ്ദുല്ലാ പാര്‍ക്കിന് സമീപമായിരുന്നു ആഘോഷ പരിപാടികള്‍. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ സൗദി ദേശീയ പതാക ഏന്തിയാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഘോഷയാത്ര, വാഹനറാലി, എന്നിവക്കു പുറമെ കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചത്. ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നൗഷാദ് ആലുവ, ഷൈജു പച്ച, നവാസ് കണ്ണൂര്‍, ഡൊമിനിക് സാവിയോ, മുജീബ് കായകുളം, ഷൈജു നിലമ്പൂര്‍, റഫീഖ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.