Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് വന്‍ സ്വീകാര്യത

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് വന്‍ സ്വീകാര്യത. പ്രവാസം പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇത്തരം പദ്ധതികള്‍ക്ക് സ്വീകാര്യത ഏറിവരുകയാണ്. പദ്ധതിയില്‍ ആദ്യവര്‍ഷം മുതല്‍ അംഗമായവര്‍ എക്‌സിറ്റില്‍ പോയാലും നാട്ടില്‍ തുകയടച്ച് പദ്ധതിയില്‍ തുടരാം. ഒട്ടനവധി മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കൂട്ടമായി പദ്ധതിയില്‍ അംഗമായിട്ടുണ്ട്. ഇത്തരത്തില്‍ 400 പേര്‍ ജോലി ചെയ്യുന്ന സിന്‍മാര്‍ കമ്പനിയിലെ മുഴുവന്‍ മലയാളികളും അംഗത്വമെടുത്തു. അംഗത്വം എടുക്കുകയും സഹപ്രവര്‍ത്തകരെ മുഴുവന്‍ സുരക്ഷാ പദ്ധതിയില്‍ അംഗമാക്കിയിരിക്കുകയാണ് സിന്‍മാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍കുമാര്‍ കേരളത്തില്‍ സ്ഥിര താമസമുള്ള റിയാദിലുളള മലയാളികള്‍ക്കു പദ്ധതിയില്‍ അംഗമാവാമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അനില്‍കുമാര്‍ പറഞ്ഞു. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട റെമ ലൊജിസ്റ്റിക് എം.ഡി. സാജിദ് കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top