Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പ്രാമോഷന്‍ നേടിയ ശിഹാബ് പോളക്കുളത്തിന് അനുമോദനവും യാത്രയയപ്പും

റിയാദ്: ആലപ്പുഴ നിവാസികളുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ജീവകാരുണ്യ വിഭാഗം കണ്‍വീനറും പൊതുപ്രവര്‍ത്തകനുമായ ശിഹാബ് പോളക്കുളത്തിന് സഹപ്രവര്‍ത്തകര്‍ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു. അല്‍ മറായ് കമ്പനി ഏരിയാ മാനേജരായി ബുറൈദയിലേക്ക് പ്രൊമോഷന്‍ ലഭിച്ച ശിഹാബ് പോളക്കുളം റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമാണ്.

മലാസ് അല്‍ മാസ്സ് ഓഡിറ്ററിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സെയ്ഫ് വിളക്കേഴം, ജോയിന്റ് സെക്രട്ടറി ബദറുദ്ധീന്‍ ഖാസിം, മുഹമ്മദ് മൂസ, വനിതാവിംഗ് പ്രസിഡന്റ് ധന്യ ശരത്, ജലീല്‍ ആലപ്പുഴ, രാജന്‍ കാരിച്ചാല്‍, സജാദ് സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശരത് സ്വാമിനാഥന്‍ ഷിഹാബിനു ഉപഹാരം സമ്മാനിച്ചു. ഇവാ അംഗങ്ങളായ സുദര്‍ശന കുമാര്‍. മുഹമ്മദ് ഷാഫി, ഷാജി പുന്നപ്ര, സുദര്‍ശന കുമാര്‍, സഹീര്‍, ഫാരിസ് സെയ്ഫ്, ഷാനവാസ്, നൗമിത ബദര്‍, റീന സിജു, നൈസിയ സജാദ് എന്നിവര്‍ പങ്കെടുത്തു.

സൗദി അറേബ്യയുടെ 91-ാമത് ദേശീയ ദിനാഘോഷ പരിപാടികളും നടന്നു. കുട്ടികള്‍ അവതരിപ്പിച്ച ഇന്‍ഡോ-സൗദി ദേശീയ ഗാനം ആലപിച്ചായിരുന്നു പരിപാട. ദശരത് സ്വാമി, ഐവിന്‍ സിജു, ദക്ഷിണ്‍ സ്വാമി,മുഹമ്മദ് ഇസ്മായില്‍ ബദറുദീന്‍ .മുഹമ്മദ് ഫൈസ്, ഫദ്വ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top