റിയാദ്: മലപ്പുറം ജില്ല കെഎംസിസിയുടെ പെരുന്നാള്‍ സമ്മാനം വിതരണം ചെയ്തു. നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി മുഖേനയാണ് ദുരിതം നേരിടുന്ന പ്രവാസികളെ കണ്ടെത്തി പെരുന്നാള്‍ കിറ്റുകള്‍ സമ്മാനിച്ചത്. ലുലു ഗ്രൂപ്പുമായി സഹകരിച്ചാണ് റിയാദ്-മലപ്പുറം ജില്ല കെഎംസിസിയാണ് പദ്ധതി നടപ്പിലാക്കിയത്.
കിറ്റ് വിതരണ പരിപാടി റിയാദ് കെഎംസിസി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് കിറ്റ്‌നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷറഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് എന്നിവര്‍ പ്രസംഗിച്ചു.
നാഷണല്‍കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പര്‍ മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബുറഹിമാന്‍ ഫറൂഖ്, മജീദ് പയ്യന്നൂര്‍, ജലീല്‍ തിരൂര്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റഫീഖ് മഞ്ചേരി, പിസി അലി വയനാട്, നജീബ് നെല്ലാങ്കണ്ടി എന്നിവര്‍ സംബന്ധിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപ്പാറ, മുനീര്‍ മക്കാനി, ഷക്കീല്‍ തിരൂര്‍ക്കാട്, നൗഫല്‍ താനൂര്‍, റഫീഖ് ഹസ്സന്‍, മജീദ് മണ്ണാര്‍മല, സലാം പയ്യനാട്, യൂനുസ് നാണത്ത്, നാസര്‍ എടക്കര, അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
