റിയാദ്: താമരക്കുളം പ്രവാസി അസോസിയേഷന്‍ ഇഫ്ത്താര്‍ സംഗമം നടത്തി. ബത്ഹ അപ്പോളോ ഡി പാലസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ വാഹിദ് കായംകുളം റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
ഷംനാദ് കരുനാഗപ്പള്ളി, സുധീര്‍ കുമ്മിള്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഘു പച്ചക്കാട്, സുധാകരന്‍ പള്ളിക്കല്‍, സജികുമാര്‍, അനില്‍കുമാര്‍, കാഷിഫുദ്ദീന്‍ കെ.എസ്സ്, സുനില്‍കുമാര്‍ ചത്തിയറ, അനില്‍കുമാര്‍ ബി, അനീഷ് താമരക്കുളം, അയ്യൂബ് വല്യത്ത്,
ഷാജി പാരഡൈസ്, രാജീവ് താമരക്കുളം, വിജയകുമാര്‍, അന്‍വര്‍ഷാ, ഷഫീക്ക്, രാധാകൃഷ്ണന്‍ പാവുമ്പ, ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി. ജയില്‍ മോചനത്തിനായി കാത്തിരിക്കുന്ന റഹീമിന്റെ സഹായ നിധിയിലേക്ക് ഫണ്ടു സ്വരൂപിക്കുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. അഷറഫ് ദാറുല്‍ അമാന്‍ നന്ദി പറഞ്ഞു.






