റിയാദ്: സൗദി മില്‍ക്ക് (സദാഫ്‌കോ) ജീവനക്കാരുടെ കൂട്ടായ്മ ‘മലയാളികൂട്ടം’ ഇഫ്താര്‍ സംഗമം ഒരുക്കി. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൂട്ടായ്മ അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പ്രസിഡന്റ് നയീം അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബിഡികെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി, നാസര്‍ ലൈസ്, ഇസ്മായില്‍ പയ്യോളി, നാസര്‍ വണ്ടൂര്‍, ഫൈസല്‍, നാസര്‍ ചെറൂത്ത്, ഷഫീഖ്, മജീദ്‌ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ട്രഷറര്‍ അബ്ദുല്‍ സലാം സ്വാഗതവും എക്‌സികൂട്ടീവ് അംഗം അഭിജിത് നന്ദിയും പറഞ്ഞു. ജലീല്‍, സഫീര്‍, മജീദ് ചോല എന്നിവര്‍ നേതൃത്വം നല്‍കി. സദാഫ്‌കോയില്‍ നിന്നു മടങ്ങുന്ന സഫ്‌നാസിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ അഭാവത്തില്‍ ജയന്‍ കൊടുങ്ങല്ലൂര്‍ മജീദ് കെ പി ഏറ്റുവാങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.