റിയാദ്: മതവും രാഷ്ട്രീയവും മറന്ന് കൈകോര്‍ക്കുകയാണ് പ്രവാസി സമൂഹം. അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ രൂപംനല്‍കിയ സേവ് റഹീം സഹായ നിധിയിലേക്ക് കഴിയുന്നത്ര പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. റിയാദ് ഇന്ത്യന്‍ എംബസിയില്‍ ദിയാ ധനം കൈമാറുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇതോടെയാണ് റിയാദിലെ റഹീം സഹായ സമിതി ബിരിയാനി ചലഞ്ച് പ്രഖ്യാപിച്ചത്. ചിക്കന്‍, ബീഫ് ബിരിയാനികളാണ് ചലഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
ചുരുങ്ങിയത് അഞ്ച് പായ്ക്കറ്റ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് പെരുന്നാല്‍ ദിനത്തില്‍ ബിരിയാനി ഡോര്‍ ഡെലിവറി ചെയ്യും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരം. സഹായ സമിതി വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ബിരിയാനി എത്തിക്കുന്നതിനുളള സംവിധാനമാണ് ഒരുക്കിയിട്ടുളളത്. ഏരിയ, ടെലിഫോണ്‍ നമ്പര്‍ എന്നിവ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
അതേസമയം, വിവിധ കൂട്ടായ്മകളും പരമാവധി തുക സമാഹരിക്കാനുളള ശ്രമത്തിലാണ്. റിയാദ് ടാക്കീസ് 1.5 ലക്ഷം റിയാല്‍ സഹായ നിധിയിലേക്ക് സംഭാവന ചെയ്തു. മലപ്പുറം എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ നേരത്തെ നല്‍കിയ ഒരു ലക്ഷം രൂപയ്ക്കു പുറമെ 50,000 രൂപ കൂടി നല്‍കി.
ബെസ്റ്റ്‌വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ അബഹ 1,13,000 രൂപ, കോഴിക്കോടന്‍ 25 ലക്ഷം രൂപ സമാഹരിക്കും. ഇതിന് പുറമെ 34 കോടിയുടെ ഒരു ശതമാനം 34 ലക്ഷം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളും കോഴിക്കോടന്‍സ് ആവിഷ്‌കരിച്ചിട്ടുണ്ട്. വേ ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ 83,000 രൂപ സംഭാവന നല്‍കി. അല്‍ ഖുദുസ് ഉംറ സര്‍വീസ് ഒരു ലക്ഷം രൂപയും സഹായ നിധിയിലേക്കു സംഭാവന ചെയ്തു.
ഭീമമായ സംഖ്യ സമാഹരിക്കാനുളള ദൗത്യത്തിഫ ജിദ്ദ പ്രവാസി സമൂഹവും കൈകോര്‍ക്കുകയാണ്. ഇതിനായ സഹായ സമിതി രൂപീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ഇതിനായി വവിധ സ്‌കോഡുകള്‍ക്കും രൂപം നല്‍കി. ഹായിലിലും സമിതി രൂപീകരിച്ച് ധന സമാഹരണം ആരംഭിച്ചു. മണ്ണാര്‍ക്കാട് കെഎംസിസി ഇഫ്താര്‍ വിരുന്ന് മാറ്റിവെച്ച് തുക സഹായ സമിതിയ്ക്കു കൈമാറുമെന്ന് അറിയിച്ചു.
കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ധനസമാഹരണത്തിന് ദശദിന ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10ന് സമാപിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിവിധ ജില്ലാ കമ്മറ്റികളും മണ്ഡലം കമ്മറ്റികളും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് ധന സമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി റിയാദ് കൊടുവളളി കെഎംസിസി 25 റിയാല്‍ ചലഞ്ച് ആരംഭിച്ചു. നന്മ കരുനാഗപ്പളളി ഒരു ദിവസത്തെ ശമ്പളം ചലഞ്ച് പ്രഖ്യാപിച്ച് നേരത്തെ ധനസമാഹരണം ആരംഭിച്ചിരുന്നു.
റഹീം സഹായ സമിതി റിയാദില്‍ വിവിധ ഏരിയകളില്‍ ഗ്രൂപ്പുകള്‍ തിരിച്ച് ധനസമാഹരണത്തിന് വിപുലമായ സമിതികള്‍ക്ക് രൂപം നല്‍കിയിരുന്നു. അസീസിയ ഏരിയയില്‍ ദിവസവും നടത്തുന്ന പ്രചാരണങ്ങള്‍ സഹായ സമതിയ്ക്കും മറ്റ് ഏരിയാ സമിതികള്‍ക്കും ഊര്‍ജ്ജം പകരുന്നുണ്ട്.
റമദാനില്‍ സകാത്ത് ഉള്‍പ്പെടെ പരമാവധി സമാഹരിച്ച് നാട്ടില്‍ തുടങ്ങിയ സഹായ സമിതി അക്കൗണ്ടില്‍ നിക്ഷേപിക്കാനുളള ശ്രമത്തിലാണ്. വരും ദിവസങ്ങളില്‍ ധനസമാഹരണം ലക്ഷ്യം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടിലും റിയാദിലുമുളള റഹിം സഹായ സമിതി പ്രവര്‍ത്തകര്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.