റിയാദ്: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നസ്‌റുദ്ദീന്‍ വി.ജെ (പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പളളി (ജന. സെക്രട്ടറി), കനകലാല്‍ (ട്രഷറര്‍), ജലീല്‍ ആലപ്പുഴ (കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
അഷ്‌റഫ് വേങ്ങാട്ട് (മുഖ്യരക്ഷാധികാരി), സുലൈമാന്‍ ഊരകം (വൈസ് പ്രസിഡന്റ്), നാദിര്‍ഷാ റഹ്മാന്‍ (സെക്രട്ടറി), വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ജയന്‍ കൊടുങ്ങല്ലൂര്‍ (വെല്‍ഫെയര്‍), നൗഫല്‍ പാലക്കാടന്‍ (ഇവന്റ്), നജീം കൊച്ചുകലുങ്ക് (അക്കാദമിക്), ഷിബു ഉസ്മാന്‍ (സാംസ്‌കാരികം) എന്നിവരെയും തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി അഫ്താബ് റഹ്മാന്‍, മുജീബ് ചങ്ങരംകുളം, ശഫീഖ് കിനാലൂര്‍, അക്ബര്‍വേങ്ങാട്ട്, ഷമീര്‍ ബാബു എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പിലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ വരവുചെലവ് കണക്കും ജലീല്‍ ആലുഴ ക്ഷേമ പദ്ധതിയും വിശദീകരിച്ചു. നൗഫല്‍ പാലക്കാടന്‍ സ്വാഗതവും ജയന്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.