റിയാദ്: 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മങ്കട മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് ഷബീബ് കരുവള്ളിയ്ക്ക് മണ്ഡലം കെഎംസിസി കമ്മിറ്റിയുടെയും കുറുവ പഞ്ചായത്ത് കമ്മിറ്റിയുടെയും യാത്രയയപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീന്‍ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, ആക്റ്റിംഗ് സെക്രട്ടറി അഷ്‌റഫ് കല്‍പകഞ്ചേരി, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, വൈസ് പ്രസിഡന്റുമാരായ ശരീഫ് അരീക്കോട്, ശകീല്‍ തിരൂര്‍ക്കാട്, ശിഹാബ് തങ്ങള്‍ കുറുവ, കെഎംസിസി നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പര്‍ കെ കെ കോയാമു ഹാജി, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, സിറാജ് വള്ളിക്കുന്ന്, കെ ടി അബൂബക്കര്‍, നാസര്‍ കരുവള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി റിയാസ് തിരൂര്‍ക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് ചുക്കന്‍ നന്ദിയും പറഞ്ഞു. ഷമീര്‍ മാനു പാതിരമണ്ണ, മുസ്ഥഫ കുളത്തൂര്‍, സാലിഹ് ചെലൂര്‍, ഷഫീഖ് കുറുവ, അബ്ദുള്ള ഉരുണിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.