Sauditimesonline

KELI
തളര്‍ന്ന ശരീരവും തകര്‍ന്ന സ്വപ്നങ്ങളും; സൂര്യഭാനെ നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടി പ്രവാസിലോകം

സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു

റിയാദ്: മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നു മുതല്‍ ബാധകമല്ല. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനാണ് മധ്യാഹ്ന വിശ്രമ നിയമം.

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ലഭ്യമാക്കാനുമാണ് എല്ലാവര്‍ഷവും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ മധ്യാഹ്‌ന വിശ്രമ നിയമം നടപ്പിലാക്കുന്നത്. അതേസമയം, ഈ മാസം അവസാനത്തോടെ രാജ്യത്തെ അന്തരീക്ഷ താപത്തിന് ശമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top