റിയാദ്: സമൃദ്ധിയുടെ ഓണം ആഘോഷമാകുന്നത് മാവേലി തമ്പുരാന്‍ പ്രജകളെ കാണാന്‍ എഴുന്നെളളുമ്പോഴാണ്. എന്നാല്‍ പൊന്നിന്‍ ചിങ്ങത്തേരേറി അഞ്ച് രാജ്യങ്ങളിലുളളവര്‍ ഒന്നിച്ചപ്പോള്‍ പൊന്നോണം വരവായത് സംഗീത ആല്‍ബത്തിലൂടെ പങ്കുവെക്കുകയാണ് പ്രവാസികളായ സുഹൃത്തുക്കള്‍.
‘ഞങ്ങളുടെ ഓണം നിങ്ങളുടെയും’ എന്ന പേരില്‍ തയ്യാറാക്കിയ ആല്‍ബത്തില്‍ അമേരിക്ക, സൗദി അറേബ്യ, ബഹ്‌റൈന്‍, ഓസ്‌ട്രേലിയ, ഒമാന്‍ എന്നിവിടങ്ങളിലുളളവരാണ് ഗൃഹാതുര ഓര്‍മകള്‍ പങ്കുവെക്കുന്നത്. പ്രവാസത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെയ്ക്കാന്‍ ഓരോ രാജ്യത്തിന്റെയും സമ്പദ്‌സമൃദ്ധിയും സംസ്‌കാരവും അടയാളപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുളളത്.
‘കിളിമകളേ മൂളാമോ ഓണപ്പാട്ടിന്‍ ഈരടിയെന്‍, കതിരാടും പൊന്‍വയലേ നീ, തിരുവോണം ഒരുക്കാനായ്’ തുടങ്ങി ലളിതമായ ഈരടികള്‍ ഒരുപാട് ഓര്‍മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ആല്‍ബത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
പ്രവാസ ലോകത്ത് അനേകം ഓണപ്പാട്ടുകള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമാണ് ഏഷ്യ, അമേരിക്ക, ഓഷ്യാനിയ ഭൂഖണ്ഡങ്ങളില്‍ നിന്നുളളവര്‍ വിവിധ രാജ്യങ്ങളില്‍ ചിത്രീകരിച്ച് സംഗീത ആല്‍ബo ഒരുക്കുന്ന അപൂര്‍വ്വ കാഴ്ച.
അലക്‌സ് കൊട്ടാരക്കര (സൗദി അറേബ്യ), അരവിന്ദ് വി കെ (അമേരിക്ക), ബൈജു കൃഷ്ണന്‍ (ബഹ്‌റൈന്‍), ഷൈജു മാത്യു (ഒമാന്‍), സുധീഷ് കളപ്പരയ്ക്കല്‍ (ഓസ്‌ട്രേലിയ) എന്നിവരോടൊപ്പം സൗദികലാകാരന്‍ ഹാഷിം അബ്ബാസും അറബ് സൗഹൃദം പങ്കുവെയ്ക്കുന്നുണ്ട്.
ആല്‍ബത്തിന്റെ ആശയവും വിര്‍ച്വല്‍ സംവിധാനവും നിര്‍വഹിച്ചത് മനോജ് ഭാസ്‌കര്‍ ആണ്. വിദ്യ ലിനില്‍ (ഗാനരചന), സതീഷ് വിശ്വ (സംഗീതം), പ്രദീപ് ചിറ്റാര്‍ (ആലാപനം), സുധേന്തു (ഓര്‍ഗസ്‌ട്രേഷന്‍), ബെന്‍സണ്‍ (സ്റ്റുഡിയോ), രഞ്ജിത്ത് രാജന്‍ (മിക്‌സിങ്), ആകാശ് വി (എഡിറ്റിംഗ്) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.