റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചില സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകും. നജ്‌റാന്‍, മദീന എന്നിവിടങ്ങളിലെ ചില മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു. വരുംദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലെ അന്തരീക്ഷം മേഘാവൃതമായിരിക്കും.
ചെങ്കടലില്‍ തെക്കുപടിഞ്ഞാറ് ദിശയിലേക്ക് 40 കിലോമീറ്റര്‍ വേഗതയിലും പടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 38 കിലോമീറ്റര്‍ വേഗതയിലും ഉപരിതല കാറ്റ് വീശുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചെങ്കടലിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുന്നതോടെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.