റിയാദ്: നിയമങ്ങള്‍ ലംഘിച്ച് സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുകയും തയ്ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടിച്ചെടുത്തു. റിയാദ് പ്രവിശ്യയിലെ സൈനിക വസ്ത്ര നിരീക്ഷണ സമിതിയാണ് ഇവ പിടിച്ചെടുത്തത്.
ലൈസന്‍സില്ലാതെ സൈനിക വസ്ത്രങ്ങള്‍ തുന്നിയ ആറ് അനധികൃത കടകള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഒളിച്ചോടിയതായി തൊഴിലുടമ (ഹൂറുബ്) പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് തൊഴിലാളികളെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു.
നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം, സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി, റിയാദ് പ്രൊവിന്‍സ് പൊലീസ്, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, നഗരസഭ, റിയാദ് ലേബര്‍ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിശോധന.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.