Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

മൂന്നാമത് സൗദ് ദേശീയ ഗെയിംസ്: ദീപശിഖാ പ്രയാണം അല്‍ ബാഹയില്‍

റിയാദ്: മൂന്നാമത് സൗദി ദേശീയ ഗെയിംസിന് മുന്നോടിയായി ദീപശിഖ അല്‍ ബാഹ അമീര്‍ പ്രിന്‍സ് ഡോ. ഹെസാം ബിന്‍ സൗദി ബിന്‍ അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി. 2024 ഒക്ടോബര്‍ 3 മുതല്‍ 17 വരെ റിയാദിലാണ് ദേശീയ ഗെയിംസിന് വേദിയാവുക. ഇതിന്റെ പ്രചരണാര്‍ത്ഥമാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ദീപശിഖാപ്രയാണം.

കായിക മേഖലയ്ക്കും കായികതാരങ്ങള്‍ക്കും രാജ്യം നല്‍കുന്ന മികച്ച നേതൃത്വത്തിനും പിന്തുണയെയും അമീര്‍ പ്രശംസിച്ചു. കായികരംഗത്തെ പുരോഗതിയും നേട്ടങ്ങളും സൗദി ഗെയിംസില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം മത്സരങ്ങളില്‍ പങ്കെടുത്ത താരങ്ങള്‍ക്കു വിജയാശംസകളും നേര്‍ന്നു. ദീപശിഖ അബഹയിലെ സാംസ്‌കാരിക, ചരിത്ര, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നതില്‍ അമീര്‍ സന്തോഷവും പ്രകടിപ്പിച്ചു.

അല്‍ മഖ്‌വ ക്ലബ് പ്രസിഡന്റ് മാഷി ബിന്‍ മുഹമ്മദ് അല്‍ ഉമരിയില്‍ നിന്ന് പ്രിന്‍സ് ഹെസാം ദീപശിഖ ഏറ്റുവാങ്ങി. 2008ല്‍ അന്താരാഷ്ട്ര റഫറി ബാഡ്ജ് നേടുകയും 2010ല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ റഫറി പാനല്‍ അംഗവുമായ ഖാലിദ് അല്‍സഹ്‌റാനി ഏറ്റുവാങ്ങി അല്‍ബഹ സര്‍വകലാശാലയിലേക്ക് ദീപശിഖ കൊണ്ടുപോയി. അല്‍ബാഹ ഡിസേബിള്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റും അല്‍ബാഹയിലെ ഡിസെബിലിറ്റി ക്ലബ്ബ് സിഇഒയുമായ അലി സാലിഹ് അല്‍ഷെയ്ഖ് അനുഗമിച്ചു.

സൗദി ഗെയിംസിന്റെ ഒന്നും രണ്ടും പതിപ്പുകളിലെ ഗോള്‍ ബോള്‍ മത്സരത്തില്‍ അല്‍ഷൈഖ് സ്വര്‍ണം നേടിയിരുന്നു. തുടര്‍ന്ന് അല്‍ബാഹ ഡിസേബിള്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ വോളിബോള്‍, ഷോട്ട്പുട്ട് താരം ബന്ദര്‍ അല്‍ ഗംദിക്ക് ദീപം കൈമാറി. 2022ലെ സൗദി അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും 2023ലെ വെങ്കലവും അല്‍ഗംദി നേടിയിരുന്നു.

ഏഷ്യന്‍ ഫെഡറേഷന്റെ നീന്തല്‍ പരിശീലകനും അന്താരാഷ്ട്ര സ്‌കൗട്ട് സാരഥിയും മുന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുമായ സലിഹ് അല്‍ഗാംദിയുടെ നേതൃത്വത്തില്‍ അല്‍ബഹയിലെ പൈതൃക ഗ്രാമം അല്‍ മാല്‍ദില്‍ പര്യടനം സമാപിച്ചു. സൗദി ദേശീയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റ് മിഷ്‌രിഫ് അല്‍ ഗാംദിക്ക് അദ്ദേഹം ദീപശിഖ കൈമാറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top