Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഹോത്ത ബനി തമീം: ഹോത്തയിലെ ഓള്‍ഡ് പാര്‍ക്കില്‍ കെഎംസിസി ഇഫ്താര്‍ സംഗമം ഒരുക്കി. വിവിധ കൂട്ടായ്മാ നേതാക്കളും പൗര പ്രമുഖരും തൊഴിലാളികളും കുടുംബിനികളും ഉള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ല്‍ പങ്കെടുത്തു. റമദാനില്‍ മലയാളിയുടെ ഇഷ്ടഭക്ഷണമായ തരിക്കഞ്ഞിയും സൗദിയുടെ ഷോര്‍ബയും ഈത്തപ്പഴം പൊരിച്ചതും സ്‌നാക്‌സും ഫ്രൂട്ട്‌സും ബിരിയാണിയും ഉള്‍പ്പെടെ വിഭവസമൃദ്ധമായിരുന്നു നോമ്പ് തുറ.

മുസദ്ദിഖ് മണ്ണാര്‍മല,, ജുനൈദ് കണ്ണൂര്‍, മമ്മൂട്ടി വെള്ളമുണ്ട, അന്‍സാരി മണ്ണാര്‍മല, അഖില്‍ ആതനാട്, സച്ചിന്‍ ആതനാട, ശബാബ് ബിപി, ജുനൈസ് കണ്ണൂര്‍, നാസര്‍ നിലമ്പൂര്‍, ഹാഷിം കാസര്‍കോട്, ഉവൈസ് വെളിയമ്പ്ര, അബ്ദുറഹീം പുളിക്കല്‍, റാഷിദ് അഞ്ചാംപീടിക, സിറാജ് കാസര്‍കോട്, ഇല്യാസ് കാസര്‍ഗോഡ്, തൗഫീഖ് ചേര്‍പ്പ്, ഉമ്മര്‍ പാറമ്മലങ്ങാട, അഷറുദ്ധീന്‍ ബീമാപള്ളി, എന്‍ കെ എം കുട്ടി ചേളാരി, ഷറഫുദ്ദീന്‍ ചേളാരി, സിറാജുദ്ദീന്‍ മുക്കം, അബ്ദുള്ള വെള്ളമുണ്ട, സാജിദ് ഉളിയില്‍, സ്വാഗതസംഘം ചെയര്‍മാന്‍ മുസ്തഫ മണ്ണാര്‍മല കണ്‍വീനര്‍ ഷംഷാദ് കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുന്‍സിപ്പാലിറ്റി അനുമതിയോടെയായിരുന്നു ഇഫ്താര്‍ വിരുന്ന്. കെഎംസിസി ഖര്‍ജ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി. വൈ. പ്രസിഡണ്ട് ജാബിര്‍ ഫൈസി, മുന്‍ ട്രഷറര്‍ സുലൈമാന്‍ വയനാട്, ഖര്‍ജ് ഏരിയ ചെയര്‍മാന്‍ ബഷീര്‍ ഫാവാരീസ്, കേളി ഹോത്ത ഏരിയ ഭാരവാഹികള്‍, എച്ച്എംസിഒ ഭാരവാഹികള്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top