
റിയാദ്: രാസ ലഹരിക്കൊപ്പം ഡിജിറ്റല്‍ ലഹരിയും അപരനെ കേള്‍ക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്ടപ്പെടുത്തുന്നുണ്ടെന്ന് കെപിസിസി ജന. സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് റിയാദില്‍ പറഞ്ഞു. പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ റിയാദില്‍ സംഘടിപ്പിച്ച ‘കേരള കള്‍ച്ചര്‍’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.

ഒരു മിനുട്ട് റീല്‍സിനപ്പുറം ഒരാളെ കേള്‍ക്കാനുള്ള ക്ഷമയില്ലാത്ത അവസ്ഥയിലെത്തിയിലാണ് സമൂഹം. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കിലോക്കണക്കിന് ലഹരി വ്യാപാരം നടക്കുന്ന മാര്‍ക്കറ്റായി കേരളം മാറി. അതേസമയം, പോലീസ് പിടിക്കുന്നത് രണ്ടും മൂന്നും ഗ്രാമുകള്‍ മാത്രമാണ്. ലഹരി വേട്ട പേരിന് മാത്രമായി ചുരുക്കാതെ ഗൗരവതരമായി സമീപിച്ചു കേരളത്തിലേക്കു ലഹരി ഒഴുക്കിന്റെ സ്രോതസ്സ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിയദര്‍ശനി ഫൗണ്ടേഷന്‍ സൗദി കോഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജന. സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര, ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള എന്നിവര്‍ സംസാരിച്ചു. പ്രിയദര്‍ശനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം അഡ്വ. എല്‍ കെ അജിത്ത് ആമുഖ പ്രഭാഷണവും തല്‍ഹത്ത് തൃശൂര്‍ നന്ദിയും പറഞ്ഞു.

സെന്‍ട്രല്‍ കമ്മറ്റിക്കുളള പ്രിയദര്‍ശനി പബ്ലിക്കേഷന്‍സിന്റെ ഉപഹാരം ജന. സെക്രട്ടറി ഫൈസല്‍ ബാഹസ്സന് ആര്യാടന്‍ ഷൗക്കത്ത് സമ്മാനിച്ചു. ഒഐസിസി മലപ്പുറം ജില്ല കമ്മറ്റിക്കുള്ള ഉപഹാരം പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന് കെപിസിസി ജന. സെക്രട്ടറി പി എ സലിം കൈമാറി. പ്രിയദര്‍ശനി അക്കാദമിക് കൗണ്‍സില്‍ അംഗം നാദിര്‍ഷ റഹ്മാന്‍, ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ട്രഷറര്‍ മജീദ് ചിങ്ങോലി, സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, അബുള്ള വല്ലാഞ്ചിറ,

യഹിയ കൊടുങ്ങല്ലൂര്‍, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, നവാസ് വെള്ളിമാട് കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, അമീര്‍ പട്ടണത്ത്, ഷുകൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, നാഷണല്‍ ജന. സെക്രട്ടറി സലിം ആര്‍ത്തിയില്‍, സൈഫ് കായംകുളം, വിന്‍സെന്റ് ജോര്‍ജ്, ജയന്‍ കൊടുങ്ങല്ലൂര്‍, നൗഷാദ് കറ്റാനം, അന്‍സായി ഷൗക്കത്ത്, മൊയ്തു, നാസര്‍ മാങ്കാവ്, ടോം സി മാത്യു, വഹീദ് വാഴക്കാട്, സാദിഖ് വടപുറം, ജംഷാദ് തുവ്വൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.