
ദമ്മാം: ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന സംഗമത്തില്‍ കുടുംബിനികളും കുട്ടികളുമടക്കം ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

33 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.പി മുഹമ്മദ് ആക്കോടിന് യാത്രയയപ്പ് നല്‍കി. രക്ഷാധികാരി മുജീബ് കളത്തില്‍ ഉപഹാരം സമ്മാനിച്ചു. അഷ്‌റഫ് പി.ടി, ടി.കെ ഹസ്സന്‍, ഹമീദ് പി.കെ എന്നിവര്‍ സംസാരിച്ചു.

ട്രഷറര്‍ യാസര്‍ തിരുവാലൂര്‍, ഷാഹിര്‍ ടി.കെ, ജാവിഷ് അഹമ്മദ്, അഫ്താബ്, ഫവാസ് ഓ.കെ, അനീസ് മധുരകുഴി, മുസ്ഥഫ. എ.പി, ഷിജില്‍ ടി.കെ, ഉനൈസ്, ഷാഫി വാഴക്കാട്, ഫറഫുദ്ധീന്‍ എം.പി, ഷാമില്‍, സബീഹ്, റഹ്മത്ത്, സിദ്ദീഖുല്‍ അക്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷബീര്‍ ആക്കോട് സ്വാഗതവും് ഷാഹിര്‍ ടി.കെ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.